UPI Payments Now Accepted for Indian Travellers in Qatar file
Gulf

ഖ​ത്ത​റി​ലും യുപിഐ എത്തി; ഇനി കയ്യിൽ കാശില്ലാതെയും പറക്കാം

ഖത്തറിൽ യു പി ഐ സിസ്റ്റം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ക്യു എൻ ബി ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫിസർ യൂസഫ് മഹ്മൂദ് അൽ നീമ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്രവാസികൾക്ക് ഇനി മുതൽ യു പി ഐ ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. എൻ പി സി ഐ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡും ഖത്തർ നാഷണൽ ബാങ്കും ചേർന്നാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഇത് വഴി ഡ്യൂ​ട്ടി ഫ്രീ ​സ്റ്റോ​റു​ക​ളി​ൽ ക്യു ആ​ർ കോ​ഡ് വഴി പണമിടപാടുകൾ നടത്താൻ സാധിക്കും.

ഖത്തറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ആണ് ഇന്ത്യ ഉള്ളത്. സഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി യു പി ഐ സിസ്റ്റം കൊണ്ട് വന്നത്. ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി മുതൽ നോട്ടുകൾ കൊണ്ട് നടക്കേണ്ടി വരില്ലെന്നും അധികൃതർ വ്യക്തമാക്കി. അധികം വൈകാതെ ഖത്തറിലെ മറ്റു വ്യപാരസ്ഥാപനങ്ങളിലും യു പി ഐ സൗകര്യം കൊണ്ട് വരുമെന്നാണ് സൂചനകൾ.

ഖത്തറിൽ യു പി ഐ സിസ്റ്റം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ക്യു എൻ ബി ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫിസർ യൂസഫ് മഹ്മൂദ് അൽ നീമ പറഞ്ഞു. ഈ നീക്കത്തിലൂടെ ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം തന്നെ പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സാധിക്കുമെന്നും അത് ഖത്തറിന്റെ വിപണിക്ക് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ യു പി ഐയുടെ സ്വീകാര്യത വർധിപ്പിക്കാനും പരസ്പരം പ്രവർത്തിക്കുന്ന ഒരു ആഗോള പേയ്മെന്റ് ശൃംഖല സൃഷ്ടിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എൻ‌ പി‌ സി‌ ഐ ഇന്റർനാഷനൽ സി ഇ ഒ റിതേഷ് ശുക്ല വ്യക്തമാക്കി. യു എ ഇയിൽ മാസങ്ങൾക്ക് മുൻപേ യു പി ഐ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താനാകുന്ന സംവിധാനം കൊണ്ട് വന്നിരുന്നു.

Gulf news: Indians Can Now Use UPI at Qatar Duty Free and Tourist Spots.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ല? മൊഴിയില്‍ വൈരുദ്ധ്യം; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയമുന്നയിച്ച് കോടതി

ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു; വിയോഗം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ

രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ മണിപ്പൂരിലെത്തും

ആകെ 18274 പോളിങ് സ്റ്റേഷനുകള്‍, 2055 പ്രശ്നബാധിത ബൂത്തുകള്‍; 7 ജില്ലകള്‍ നാളെ വിധിയെഴുതും

വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി സ്മൃതി മന്ധാന, വിഡിയോ

SCROLL FOR NEXT