വാട്‌സ്ആപ്പ്   ഫയല്‍
Gulf

വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവ പണം അടച്ച് ഉപയോഗിക്കാം; യുഎഇയില്‍ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയ്ക്കായി യുഎഇയില്‍ പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് മെറ്റ. മാസത്തില്‍ 5.99 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നതാണ് ഈ പുതിയ പ്ലാന്‍. വ്യക്തികള്‍ക്കും, കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും, ബിസിനസ്സുകള്‍ക്കും മെറ്റയുടെ വിവിധ ആപ്പുകളിലെ വിപുലമായ എഐ ടൂളുകളിലേക്കും പ്രൊഫഷണല്‍ ഫീച്ചറുകളിലേക്കും പ്രവേശനം നല്‍കുന്നതാണ് ഈ സേവനം.

ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, വാട്സ്ആപ്പ്, മെറ്റാ എഐ എന്നിവയില്‍ ഇതിനകം ലഭ്യമായ 50-ലധികം ഫീച്ചറുകളെ മെറ്റാ ഒന്നിപ്പിക്കുന്നു. ഒപ്പം 'എഡിറ്റ്സ്', എഐ ഗ്ലാസുകള്‍ എന്നിവയും ഉള്‍പ്പെടുത്തും. കമ്പനിയുടെ കണക്കുകള്‍ പ്രകാരം, ഇതുവരെ 1.5 കോടിയിലധികം സബ്സ്‌ക്രിപ്ഷനുകളും ട്രയലുകളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

തങ്ങളുടെ ആപ്പുകളിലെയും മെറ്റാ എഐ-യിലെയും അടിസ്ഥാന സേവനങ്ങള്‍ സൗജന്യമായിത്തന്നെ തുടരുമെന്ന് മെറ്റാ വ്യക്തമാക്കി. അതേസമയം സൗജന്യ സേവനങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ വിപുലമായ എഐ ഉപയോഗവും പ്രത്യേക സൗകര്യങ്ങളും ആഗ്രഹിക്കുന്നവര്‍ക്കാണ് ഈ സബ്സ്‌ക്രിപ്ഷന്‍ ലഭ്യമാക്കിയിരിക്കുന്നത്.

'മെറ്റാ വണ്‍' പ്ലാനുകള്‍ ഇപ്പോള്‍ ആഗോളതലത്തില്‍ ലഭ്യമാണ്. ഒറ്റ ഉല്‍പ്പന്നത്തിനായുള്ള പ്ലാനുകള്‍ക്ക് പ്രതിമാസം 5.99 ദിര്‍ഹം മുതലും, വ്യക്തികള്‍ക്കുള്ളത് പ്രതിമാസം 22.99 ദിര്‍ഹം മുതലും, ക്രിയേറ്റര്‍മാര്‍ക്കും ബിസിനസുകള്‍ക്കുമുള്ള ബണ്ടിലുകള്‍ക്ക് പ്രതിമാസം 46.99 ദിര്‍ഹം മുതലുമാണ് നിരക്കുകള്‍ ആരംഭിക്കുന്നത്.

സിംഗിള്‍ പ്ലാനുകള്‍

ഇന്‍സ്റ്റാഗ്രാം പ്ലസ് : 7.99 ദിര്‍ഹം

വാട്സ്ആപ്പ് പ്ലസ് : 5.99 ദിര്‍ഹം

ഫെയ്‌സ്ബുക്ക് പ്ലസ് : 7.99 ദിര്‍ഹം

വ്യക്തികള്‍ക്കുള്ളവ:

കോര്‍ : 22.99 ദിര്‍ഹം

പ്രീമിയം : 76.99 ദിര്‍ഹം

ബിസിനസുകള്‍ക്കും ക്രിയേറ്റര്‍മാര്‍ക്കുമുള്ളവ

എസന്‍ഷ്യല്‍ : 46.99 ദിര്‍ഹം മുതല്‍

അഡ്വാന്‍സ്ഡ് : 119 ദിര്‍ഹം മുതല്‍

എക്‌സ്‌പെര്‍ട്ട് : 359 ദിര്‍ഹം മുതല്‍

WhatsApp, Instagram and Facebook launch monthly subscription service in UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'അതീവ വിചിത്രമായ ആശയമായിപ്പോയി സതീശൻ സർ!': ഹരിത മുഖ്യമന്ത്രിയായപ്പോൾ പരിസ്ഥിതിബോധം ക്ലിഫ് ഹൗസിൽ താമസമായി എന്ന് തോന്നുന്നു'; ശ്രീദേവി എസ് കർത്ത

'അവൾക്ക് എന്നോട് തീവ്രമായ പ്രണയം! അപകടത്തിൽ രക്ഷിക്കാൻ ഞാൻ മാത്രേ ഉള്ളൂ', എന്താണ് ഇറോട്ടോമാനിയ എന്ന വിചിത്ര മനോരോ​ഗം?

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത പാര്‍ട്ടികളുടെ അംഗത്വം റദ്ദാക്കണം; ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി

ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?