വിമാനം കയറുംമുമ്പ് തിരിച്ചുനടന്നു, ഇന്ത്യന്‍ ഡ്രൈവര്‍ക്ക് കൈ കൊടുത്ത് അബുദാബി കിരീടാവകാശി, വൈറല്‍ വിഡിയോ

Abu Dhabi Crown Prince turns back before boarding the plane to shake hands with an Indian driver; video goes viral.
ഇന്ത്യൻ ഡ്രൈവർക്ക് അരികിലേക്കു തിരികെ നടന്നുചെന്നു കൈകൊടുത്ത് നന്ദി പറയുന്ന അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻANI
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്തു മടങ്ങിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് കൈയടിക്കുകയാണ് സോഷ്യല്‍മീഡിയ. അബുദാബിയിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം, തന്നെ കാറോടിച്ച് എത്തിച്ച ഇന്ത്യന്‍ ഡ്രൈവര്‍ക്ക് അരികിലേക്കു തിരികെ നടന്നുചെന്നു കൈകൊടുത്ത് നന്ദി പറയുന്ന വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍.

ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. ഉച്ചകോടിക്കുശേഷം വിമാനത്താവളത്തില്‍ എത്തിയ ഷെയ്ഖ് ഖാലിദ്, ഔദ്യോഗിക പ്രതിനിധികളോടു യാത്രപറഞ്ഞു വിമാനത്തിലേക്കു നീങ്ങാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍ തൊട്ടുമുന്‍പ് തന്നെ കാറോടിച്ച് എത്തിച്ച ഡ്രൈവറോടു യാത്ര പറഞ്ഞില്ലെന്നു മനസിലാക്കിയ അദ്ദേഹം, പെട്ടെന്നു തന്നെ കാറിന് അരികിലേക്ക് തിരികെ നടന്നു. ഡ്രൈവര്‍ക്കു ഹസ്തദാനം നല്‍കുകയും കുറച്ചുസമയം സംസാരിക്കുകയും ചെയ്തശേഷമാണ് അദ്ദേഹം മടങ്ങിയത്. ഈ മാതൃകാപരമായ പെരുമാറ്റമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

Abu Dhabi Crown Prince turns back before boarding the plane to shake hands with an Indian driver; video goes viral.
ടിക്കറ്റെടുത്തിട്ട് ട്രെയിനില്‍ കയറാനായില്ലെങ്കില്‍ റീഫണ്ട് കിട്ടുമോ? യാത്രക്കാര്‍ അറിയേണ്ടത്, മുന്നറിയിപ്പുമായി ഇത്തിഹാദ് റെയില്‍

സാധാരണക്കാരനായ ഒരു ജീവനക്കാരനോട് യുഎഇ ഭരണാധികാരി കാണിച്ച വിനയത്തെ പ്രശംസിച്ചാണ് നിരവധി പേര്‍ വിഡിയോ പങ്കുവയ്ക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ചാണു കിരീടാവകാശി ഉച്ചകോടിയില്‍ പങ്കെടുത്തത്. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.

Abu Dhabi Crown Prince turns back before boarding the plane to shake hands with an Indian driver; video goes viral.
ഷാര്‍ജ രാജകൊട്ടാരത്തിലെത്തി മമ്മൂട്ടി; ഉപഭരണാധികാരിയുമായി കൂടിക്കാഴ്ച
Abu Dhabi Crown Prince turns back before boarding the plane to shake hands with an Indian driver; video goes viral.
ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി, മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മര്‍ദിച്ചു, റിയാദില്‍ വന്‍കവര്‍ച്ച
Summary

Abu Dhabi Crown Prince turns back before boarding the plane to shake hands with an Indian driver; video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com