woman fined Dh5,000 for gold necklace theft in Dubai Freepik.com ,representative purpose only
Gulf

സ്വർണ്ണ മാല മോഷണം, വിദേശവനിതയ്ക്ക് 5,000 ദിർഹം പിഴ വിധിച്ച് ദുബൈ കോടതി

കടയുടെ അകത്തും പരിസരത്തുമുള്ള സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ, അവർ ഓടിച്ചിരുന്ന വാഹനത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഈ വർഷം ആദ്യം ഒരു റീട്ടെയിൽ സ്റ്റോറിൽ നിന്ന് സ്വർണ്ണ മാല മോഷ്ടിച്ചതിന് ദുബൈലെ കോടതി വിദേശ വനിതയ്ക്ക് 5,000 ദിർഹം പിഴ ശിക്ഷിച്ചു.

10,000 ദിർഹം സ്ഥാപനത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളതായി അൽ ഖലീജിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

മാർച്ചിൽ ഒരു സെയിൽസ് ക്ലർക്ക് തന്റെ ശ്രദ്ധ തെറ്റിയപ്പോൾ യൂറോപ്യൻ വനിത ഒരു മാല മോഷ്ടിച്ചുവെന്ന് ആരോപിച്ച് പരാതി നൽകി.ആ സ്ത്രീ കടയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സാധനം നഷ്ടപ്പെട്ടതായി സെയിൽസ് ക്ലർക്ക് കണ്ടെത്തിയത്.

തുടർന്ന് നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, പുറത്തേക്ക് പോകുന്നതിനു മുമ്പ് സ്ത്രീ മാല തന്റെ ഹാൻഡ്‌ബാഗിൽ ഇടുന്നത് കണ്ടു. തുടർന്ന് സ്റ്റോർ മാനേജർ പൊലിസിൽ വിവരം അറിയിച്ചു.

കടയുടെ അകത്തും പരിസരത്തുമുള്ള സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ, അവർ ഓടിച്ചിരുന്ന വാഹനത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞു. പിന്നീട് അവരെ അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിൽ, മാല എടുത്തതായി സ്ത്രീ സമ്മതിച്ചു, പക്ഷേ അത് മോഷ്ടിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നും സഹോദരിയുടെ മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് താൻ തിടുക്കത്തിൽ കടയിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നും അവർ പറഞ്ഞു.

വിചാരണയിൽ, സ്ത്രീയുടെ അഭിഭാഷകൻ,മാല എടുത്തതിന് പിന്നിൽ ക്രിമിനൽ ഉദ്ദേശ്യമില്ലെന്ന് വാദിച്ചു. എന്നാൽ, വീഡിയോ തെളിവുകൾ സ്ത്രീയുടെ മനഃപൂർവമായ പ്രവൃത്തിയെ വ്യക്തമായി കാണിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

പ്രതിഭാഗം ഉന്നയിച്ച വാദം തള്ളി പ്രതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 5,000 ദിർഹം പിഴ ചുമത്തി, കൂടാതെ മോഷ്ടിച്ച ആഭരണങ്ങളുടെ തുക നൽകാനും കോടതി ഉത്തരവിട്ടു.

Gulf News: A court in Dubai has fined a European woman Dh5,000 and ordered her to pay Dh10,000 in compensation for stealing a gold necklace from a retail store

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT