11 കോടി ദിർഹം വിലയുള്ള ഏഴ് കെട്ടിടങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്ത് യുഎഇ വ്യവസായി

ഔഖാഫ് ദുബായിലൂടെ ശാശ്വതമായ ഒരു ജീവകാരുണ്യ പാരമ്പര്യം സൃഷ്ടിക്കുന്നതിനുള്ള ഒരു ജീവകാരുണ്യ പ്രവർത്തനമാണ് ഇതെന്ന് ഹമദ് ബിൻ അഹമ്മദ് ബിൻ സലേം അൽ ഹജ്‌രി പറഞ്ഞു.
Awqaf Dubai
UAE businessman donates seven buildings worth Dh110 million to charityAwqaf Dubai
Updated on
2 min read

ദുബൈ:എമിറാത്തി വ്യവസായിയും മുൻ നയതന്ത്രജ്ഞനുമായ ഹമദ് ബിൻ അഹമ്മദ് ബിൻ സലേം അൽ ഹജ്‌രി ദുബൈയിലെ പ്രധാന പ്രദേശങ്ങളിലായി ഏഴ് കെട്ടിടങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു.

ഈ വർഷത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് എൻഡോവ്‌മെന്റുകളിൽ ഒന്നാണിതെന്ന് എൻഡോവ്‌മെന്റ്‌സ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷൻ (ഔഖാഫ് ദുബൈ- Awqaf Dubai) പറഞ്ഞു.

കെട്ടിടങ്ങളുടെ ആകെ വിപണി മൂല്യം ഏകദേശം 11 കോടി ദിർഹമാണെന്ന് ( ഇന്ത്യൻ രൂപയിൽ ഏകദേശം 250 കോടിയിലേറെ രൂപ) കണക്കാക്കപ്പെടുന്നു.

Awqaf Dubai
ഇനി തട്ടിപ്പിനിരയാകില്ല, ഗൾഫിലെ തൊഴിൽ അന്വേഷകർക്ക് ആശ്വസിക്കാം; മലയാളിയായ രഹ്‌നയും സുഹൃത്തും ചേർന്ന് ആരംഭിച്ച സംരംഭം ഹിറ്റ്

സംഭാവന ചെയ്ത സ്വത്തുക്കളിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഗാർഡൻസ്, അൽ ഹെബിയ ഫോർത്ത്, അൽ മുറാഖാദ് എന്നിവിടങ്ങളിലെ കെട്ടിടങ്ങളും ഉൾപ്പെടുന്നു,

ഇവയെല്ലാം ഔദ്യോഗികമായി പ്രോപ്പർട്ടി നമ്പറുകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് എൻഡോവ്ഡ് ആസ്തികളുടെ വൈവിധ്യത്തെയും അവയുടെ വരുമാനത്തിന്റെ സുസ്ഥിരതയെയും പ്രതിഫലിപ്പിക്കുന്നു.

കമ്മ്യൂണിറ്റി വികസന പദ്ധതികൾക്കുള്ള വരുമാനത്തിൽ നിന്ന് എൻഡോവ്‌മെന്റ് തുടർച്ചയായ ചാരിറ്റബിൾ വരുമാനം സൃഷ്ടിക്കും.

Awqaf Dubai
പ്രവാസികൾ അറിയാൻ, ഇന്ത്യൻ പാസ്പോർട്ട് അപേക്ഷയുടെ മാനദണ്ഡങ്ങളിൽ മാറ്റം, സൗദിയിൽ ഒക്ടോബർ 24 മുതൽ പ്രാബല്യത്തിൽ

തന്റെയും പരേതരായ മാതാപിതാക്കളുടെയും പേരിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനമാണ് (സദഖ ജാരിയ) എന്ന് അൽ ഹജരി പറഞ്ഞു.

ഭാവി തലമുറകൾക്ക് പ്രയോജനകരമായ ഒരു ജീവകാരുണ്യ പ്രവർത്തനം ഉറപ്പാക്കിക്കൊണ്ട്, ഔഖാഫ് ദുബായിയുടെ കീഴിലുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനാണ് ഇത്.

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ സ്ഥാപിച്ചതും യുഎഇ നേതൃത്വം മുന്നോട്ട് കൊണ്ടുപോകുന്നതുമായ ദാനധർമ്മത്തിന്റെയും കാരുണ്യത്തിന്റെയും പാരമ്പര്യം ഈ സംഭാവന തുടരുന്നുവെന്നും എമിറാത്തി സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ഔദാര്യം, ഐക്യദാർഢ്യം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ മൂല്യങ്ങൾ എടുത്തുകാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Awqaf Dubai
നവംബർ 1 മുതൽ ട്രാഫിക് പരിഷ്ക്കാരം, വാഹനങ്ങൾക്ക് റോഡിൽ പുതിയ ലൈനുകൾ നിർദ്ദേശിച്ച് ഷാർജ പൊലിസ്; നിയമം തെറ്റിച്ചാൽ കനത്ത പിഴ

യുഎഇ സമൂഹത്തിൽ അന്തർലീനമായിരിക്കുന്ന ഉദാരമനസ്കതയുടെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ എൻഡോവ്‌മെന്റ് എന്നും സുസ്ഥിരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഒരു മുൻനിര കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നുവെന്നും ഔഖാഫ് ദുബൈ സെക്രട്ടറി ജനറൽ അലി അൽ മുതവ അഭിപ്രായപ്പെട്ടു.

" സമൂഹത്തിന് പ്രയോജനകരമാകുന്ന തരത്തിൽ മാനുഷിക, വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ, സേവന പദ്ധതികൾക്ക് ധനസഹായം നൽകാൻ സഹായിക്കുന്ന ഈ മഹത്തായ സംരംഭത്തെ ഞങ്ങൾ വളരെയധികം അഭിനന്ദിക്കുന്നു," അദ്ദേഹം പറഞ്ഞു.

Awqaf Dubai
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമ ഭേദഗതിയുമായി ബഹ്‌റൈൻ

വഖഫിനെ സുസ്ഥിര സമൂഹ വികസനത്തിനുള്ള ഫലപ്രദമായ ഉപകരണമാക്കി മാറ്റുക എന്ന നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി ഫൗണ്ടേഷൻ എൻഡോവ്‌മെന്റുകൾ വികസിപ്പിക്കുകയും ചെയ്യുന്നത് തുടരുകയാണ്. അത്തരം സംരംഭങ്ങൾ വ്യക്തികളെയും സ്ഥാപനങ്ങളെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വ്യാപകമായി സംഭാവന നൽകാൻ പ്രചോദിപ്പിക്കുമെന്നും അൽ മുതവ അഭിപ്രായപ്പെട്ടു.

നിലവിൽ, 578 ദാതാക്കളിൽ നിന്നുള്ള 1,043 വഖഫുകളിലായി 1110 കോടി ദിർഹം വിലമതിക്കുന്ന എൻഡോവ്‌മെന്റ് ആസ്തികൾ ഔഖാഫ് ദുബൈ കൈകാര്യം ചെയ്യുന്നു,

ദുബൈ പൗരരിൽ നിന്നും താമസക്കാരിൽ നിന്നും വർദ്ധിച്ചുവരുന്ന സഹകരണം ഇതിൽ കാണാനാകും.ഇത് ശക്തമായ സമൂഹ ഐക്യത്തെയും മാനുഷിക ഉത്തരവാദിത്തബോധത്തെയും പ്രതിഫലിപ്പിക്കുന്നു.

Summary

Gulf News: UAE businessman and former diplomat Hamad bin Ahmed bin Salem Al Hajri donated seven buildings in prominent areas across Dubai.The estimated total market value of the buildings is approximately Dh110 million.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com