ടുക് ടുക് ഓട്ടോ വരുമോ യു എ ഇയിൽ ?

ചൈനീസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ടുക് ടുക് കമ്പനി യു എ ഇയിൽ വിപണി കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ.
Tuk Tuk
Are Electric Tuk Tuks Set to Arrive in the UAE Soon@huaihaiglobal
Updated on
1 min read

ദുബൈ: യു എ ഇയിലെ റോഡിലൂടെ ടുക് ടുക് ഓട്ടോ ഓടുമോ? റോഡിലൂടെ ഓടാൻ സാധ്യത കുറവാണെങ്കിലും റിസോർട്ടിലും ഹോട്ടലിലുമൊക്കെ അതിഥികളെ സ്വീകരിക്കാനും ലഗേജുമായി വേഗത്തിൽ സഞ്ചരിക്കാനും ടുക് ടുക്ക് ഓട്ടോ എത്തുമെന്നാണ് റിപ്പോർട്ട്. ചൈനീസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ടുക് ടുക് കമ്പനി യു എ ഇയിൽ വിപണി കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ.

Tuk Tuk
വരുന്നത് ഇലക്ട്രിക് വാഗണ്‍ ആറോ?,കുറഞ്ഞ വിലയില്‍ എന്‍ട്രി ലെവല്‍ ഇവി അവതരിപ്പിക്കാന്‍ സുസുക്കി; ചിത്രം പുറത്തുവിട്ടു

നമ്മുടെ നാട്ടിൽ സാധാരണ കാണുന്നത് പോലെയുള്ള ഒരു ഓട്ടോ തന്നെയാണ് ഇതും. എന്നാൽ ചില വ്യത്യസങ്ങളുണ്ട്. വാഹനത്തിന്റെ വലിപ്പം,സീറ്റുകളുടെ എണ്ണം ഇവയൊക്കെ സാധാരണ ഓട്ടോയേക്കാൾ വ്യത്യസ്ഥമാണ് ടുക് ടുക് ഓട്ടോയിൽ.

ഇലക്ട്രിക്ക് പവറിലാണ് ഈ ഓട്ടോയിൽ പ്രവൃത്തിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇന്ധനച്ചെലവ് കുറവാണ്. പക്ഷെ യു എ ഇയുടെ കാലാവസ്ഥയെ താങ്ങാൻ ഈ ഓട്ടോയ്ക്ക് കഴിയുമോ എന്നതാണ് എല്ലാവരെയും സംശയം. പ്രത്യേകിച്ചും യു എ ഇയിലെ കനത്ത ചൂടിൽ.

Tuk Tuk
ഇലക്ട്രിക് വാഹനങ്ങൾക്ക് യു എ ഇയിൽ വൻ ഡിമാൻഡ്; കാരണമിതാണ്

കാർബൺ രഹിതമായ അന്തരീക്ഷം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് യു എ ഇയുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഈ ഓട്ടോ കൊണ്ട് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഓട്ടോ നിരത്തിലിറക്കാനായി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ (ആർടിഎ) നിന്ന് ഔദ്യോഗിക അംഗീകാരം നേടാനും കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്.

Tuk Tuk
പാർക്കിങ്ങിലും ഇനി ഒളിക്കാൻ കഴിയില്ല; നിയമലംഘകരെ പിടികൂടാൻ ദുബൈ പൊലീസിന്റെ പുതിയ മാർഗം

ഗ്രീൻ പവർ ജിസിസിയെന്ന കമ്പനിയാണ് രാജ്യത്തേയ്ക്ക് ഇലക്ട്രിക് ടുക് ടുക്കുകൾ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഹോട്ടലുകളും റിസോർട്ടുകളും ഗോൾഫ് കാർട്ട് പോലെ ഗതാഗതത്തിനായി ഈ ടുക് ടുക്കുകൾ ഉപയോഗിക്കാൻ കഴിയുമെന്നാണ് ഗ്രീൻ പവർ കമ്പനി അധികൃതർ പറയുന്നത്.

Summary

Gulf news: Are Electric Tuk Tuks Set to Arrive in the UAE Soon?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com