Gulf

ഇറാനില്ലാതെ മധ്യപൂര്‍വ്വ മേഖലയില്‍ സമാധനം സ്ഥാപിക്കാന്‍ കഴിയുമെന്ന് ആരാണ് പറഞ്ഞത്?  ട്രംപിനോട് മറുചോദ്യവുമായി ഇറാന്‍ പ്രസിഡന്റ് 

ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി

Author : സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇറാന്റെ സഹായമില്ലാതെ മധ്യപൂര്‍വ്വദേശത്ത് സ്ഥിരത കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. മധ്യപൂര്‍വ്വ പ്രദേശത്ത് ഭീകരവാദം വളര്‍ത്തുന്നത് ഇറാനാണ് എന്നുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു റുഹാനി. 

ഇറാനില്ലാത്ത മുസ്‌ലീം രാജ്യങ്ങളുടെ സഖ്യമുണ്ടാക്കി തീവ്രവാദത്തിനെതിരെ പൊരുതുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സൗദി അറേബ്യയോട് കൂടുതല്‍ അടുക്കുകയും പുതിയ ആയുധ കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. സൗദി അറേബ്യ സന്ദര്‍ശന വേളയിലായിരുന്നു ട്രംപിന്റെ ഇറാന്‍ വിരുദ്ധ പരാമര്‍ശം. 

ഇറാനില്ലാതെ മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന ആരാണ് പറഞ്ഞത്? ഇറാനില്ലാതെ മേഖല പൂര്‍ണ്ണമായും സ്ഥിരത കൈവരിക്കുമെന്ന്‌
ആരാണ് പറഞ്ഞത്? ഇറാന്‍ പ്രസിഡന്റ് ചോദിച്ചു. സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ഇറാനാണെന്നും ട്രംപ് പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് തെങ്കാശിയില്‍

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്