India

ആരാണ് യോഗി ആദിത്യനാഥ് ഈ പ്രസംഗങ്ങള്‍ എല്ലാം പറയും.  

യുപി മുഖ്യമന്ത്രി കസേരയിലേക്ക് ആദിത്യ യോഗിനാഥിന് ഇരിപ്പിടമുറപ്പിച്ചത് അദ്ദേഹത്തിന്റെ തീവ്രഹിന്ദുത്വ മുഖം - വരാനിരുക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ നിലപാട് സഹായകരമാകുമെന്നും വിലയിരുത്തല്‍.

Author : സമകാലിക മലയാളം ഡെസ്ക്

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്രവിജയം നേടിക്കൊടുക്കുന്നതില്‍ തീവ്രഹിന്ദുത്വനിലപാട് തെല്ലൊന്നുമല്ല ബിജെപിയെ സഹായിച്ചത്. മുഖ്യമന്ത്രിയാരാകുമെന്ന കാര്യത്തില്‍ തീരുമാനം നീണ്ടെങ്കിലും വിജയത്തിന്റെ മാറ്റ് കളയരുതെന്ന പാര്‍ട്ടി നിലപാട് തന്നെയാണ് ആദിത്യയുടെ സ്ഥാനാരോഹണത്തിന് സഹായകമായത്. വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ നിരവധി തവണ നടപടി നേരിട്ടെങ്കിലും മുഖ്യമന്ത്രി പദത്തിലേറാന്‍ അതൊന്നും ആദിത്യയ്ക്ക് തടസമായില്ല. ആര്‍എസ്എസിന്റെ പൂര്‍ണ പിന്തുണയാണ് യോഗിക്ക് തുണയായത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വര്‍ഗീയ വികാരം ആളിക്കത്തിച്ച് വോട്ട് പിടിക്കുന്നതിലും ആദിത്യയുടെ സംഭാവന ചെറുതല്ല. എന്നും സംഘപരിവാറിന്റെ തീവ്രഹിന്ദുത്വവാദത്തിന്റെ മുഖമാണ് യോഗി ആദിത്യനാഥ്. 

യോഗിയുടെ ചില വിവാദ പരാമര്‍ശങ്ങള്‍

ഷാരൂഖ് ഖാന്‍ ഭീകരവാദിയാണ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദും ഷാരുഖും ഒരുപോലെയാണ്. ഹിന്ദുക്കള്‍ സിനിമ കാണാതിരുന്നാല്‍ ഷാരൂഖ് റോഡില്‍ മറ്റ് മുസ്ലീങ്ങളെ പോലെ തെണ്ടി നടക്കേണ്ടി വരുമെന്നും ആദിത്യ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ക്ഷേത്രനിര്‍മാണത്തിനുള്ള തടസങ്ങള്‍ വൈകാതെ നീങ്ങും. അതോടെ ക്ഷേത്രനിര്‍മാണം ആരംഭിക്കും. രാമന്റെ മാതൃഭവനമാണ് ഛത്തിസ്ഖഡ്. ജ്യോതിഷപ്രകാരം രാമന്‍ മാതൃഭവനത്തില്‍ എത്തുന്നതോടെ ഒരു രാമക്ഷേത്രം പണികഴിപ്പിക്കാനുള്ള വഴികള്‍ താനേ തെളിഞ്ഞുവരും. ക്ഷേത്രനിര്‍മാണത്തിനുള്ള എല്ലാ പ്രതിബന്ധങ്ങളും അതോടെ തകര്‍ത്തെറിയപ്പെടുമെന്നും യോഗി ആദിത്യനാഥ്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതു പണിയാനും ഞങ്ങള്‍ക്കു കഴിയും

ആമിര്‍ഖാന് ഇന്ത്യ വിട്ട് പോവണമങ്കില്‍ അദ്ദേഹത്തെ ആരും തടഞ്ഞിട്ടില്ല. അദ്ദേഹത്തെ പോലുള്ളവര്‍ രാജ്യം വിടുന്നതാണ് നല്ലത്. രാജ്യത്തിന്റെ ജനസംഖ്യയെങ്കിലും കുറഞ്ഞ് കിട്ടും. ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടെന്ന് പറയുന്ന ആമിറിനെ പോലെയുള്ളവര്‍ ലോകത്തിന്റെ ഏത് ഭാഗത്താണ് സഹിഷ്ണുതയുള്ളതെന്ന് പറയണം. 

രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വര്‍ധിച്ച് വരുന്നത് അപകടകരമായ സൂചനയാണ്.

ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയതിന് പകരം നൂറ് മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റി വിവാഹം കഴിക്കണം. അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ നമ്മള്‍ 100 മുസ്ലീം പെണ്‍കുട്ടികളെ മതംമാറ്റണം. ഹിന്ദു പെണ്‍കുട്ടികള്‍ അപമാനിക്കപ്പെടുന്നത് സംസ്‌കാരമുള്ള സമൂഹം അംഗീകരിക്കില്ല. സമൂഹത്തില്‍ അരാജകത്വം പ്രചരിപ്പിക്കാന്‍ ഒരു മതവിഭാഗത്തിന് അനുമതി നല്‍കിയിരിക്കുകയാണ്. ഇതിനെതിരെ സര്‍ക്കാര്‍ ചോദ്യം ചെയ്തില്ലെങ്കില്‍ ഹിന്ദുക്കള്‍ തന്നെ കൈകാര്യം ചെയ്യും. 

കോണ്‍ഗ്രസ് സംസാരിക്കുന്നത് പാക്കിസ്ഥാന് വേണ്ടിയാണെന്നായിരുന്നു പാര്‍ലമെന്റിലെ പരാമര്‍ശം.

യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യയില്‍ ജീവിക്കേണ്ടതില്ല.

രാജ്യത്തെ ഹിന്ദുക്കള്‍ ഭീഷണിയിലാണെന്നും സംഘടിതരായി തിരിച്ചടിക്കാന്‍ തയ്യാറാകണം. കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണ് ചെയ്യുന്നത്. 12 ലക്ഷം ഹിന്ദു സന്യാസിമാരുണ്ട് ഇന്ത്യയില്‍. അവരെ കുറിച്ച് ആര്‍ക്കും വേവലാതിയില്ല. പള്ളികളിലെ ഇമാമുമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ മടിയില്ല. ഇതാണോ നിങ്ങളുടെ മതേതരത്വം. ഹിന്ദുക്കള്‍ സ്വയം സംഘടിക്കണം.

ഇന്ത്യയെ ക്രൈസ്തവ വത്കരിക്കാനുള്ള ഗൂഢനീക്കത്തിലെ സുപ്രധാന കണ്ണിയാണ് മദര്‍തെരേസ.

മുസ്‌ലിംകളെ വിലക്കിയ അമേരിക്കന്‍ നടപടി ഇന്ത്യയും കൈക്കൊള്ളണം.

ഏഴു വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിച്ചു.
 
ദാദ്രിയിലെ ബീഫ് വിഷയത്തില്‍ ജനക്കൂട്ടം അടിച്ചു കൊന്ന മുഹമ്മദ് ആഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ ഗോവധത്തിനു കേസെടുക്കണം
 
പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും ഭഗവദ് ഗീത ദേശീയ ഗ്രന്ധമായി പ്രഖ്യാപിക്കണമെന്നും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
 
അങ്ങനെയങ്ങനെ നീണ്ടുപോകുന്നു യോഗി ആദിത്യയുടെ വിവാദ പരാമര്‍ശങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും