India

ഈ വെല്ലുവിളി ഏറ്റെടുക്കാമോ, പ്രധാനമന്ത്രിയോട് രാഹുല്‍ 

കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫിറ്റ്‌നസ് എങ്ങനെ നിലനിര്‍ത്തി കൊണ്ടുപോകുന്നു എന്ന് തെളിയിക്കാന്‍ ക്രിക്കറ്റ് താരം വിരാട് കോഹ് ലി മുന്നോട്ടുവച്ച ഫിറ്റ്‌നസ് ചലഞ്ച് നരേന്ദ്രമോദി ഏറ്റെടുത്തത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ സമാനമായ വെല്ലുവിളിയുമായാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. 

ജനജീവിതം ദുസ്സഹമാക്കുന്ന ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാകുക. അല്ലാത്തപക്ഷം രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ച്  കോണ്‍ഗ്രസ് ഇന്ധനവില താഴ്ത്താന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിതനാക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വെല്ലുവിളിച്ചു.

താങ്കളുടെ പ്രതികരണത്തിനായി കാത്തുനില്‍ക്കുന്നതായും പ്രധാനമന്ത്രിയ്ക്ക് അയച്ച കത്ത് എന്ന മട്ടിലുളള ട്വിറ്റില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍