India

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; നാലു ഭീകരരെ സൈന്യം വധിച്ചു

ഷോപിയാനിലെ ദരംദോര കീഗം എന്ന പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടലുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നാലു ഭീകരരെ വധിച്ചതായി കശ്മീര്‍ പൊലീസ് അറിയിച്ചു. നിരവധി ആയുധങ്ങളും കണ്ടെടുത്തു. 

ഷോപിയാനിലെ ദരംദോര കീഗം എന്ന പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ക്കായി സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ വെടിവെപ്പ് ഉണ്ടാകുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

കൊല്ലപ്പെട്ട ഭീകരെയും സംഘടനയെയും തിരിച്ചറിയാന്‍ ശ്രമം തുടരുകയാണെന്നും സൈന്യം അറിയിച്ചു. പ്രദേശത്ത് സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

21 പന്തില്‍ 52... അർധ സെഞ്ച്വറി 'റാഞ്ചി' സഞ്ജു!

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...