India

കാവേരി പ്രശ്നം: സ്റ്റാലിന്റെ പിന്തുണ തേടി കമല്‍ഹാസന്‍

ഈ മാസം 19 ന് കാവേരി പ്രശ്‌നത്തില്‍ ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത കര്‍ഷകരുടെ യോഗത്തില്‍ എല്ലാ രാഷ്ട്രീയ  പാര്‍ട്ടികളുടെയും  പിന്തുണ തേടി കമല്‍ഹാസന്‍.  പാര്‍ട്ടിയുടെ  തീരുമാനം മെയ് 17നെന്ന് സ്റ്റാലിന്‍  

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഈ മാസം 19 ന് കാവേരി പ്രശ്‌നത്തില്‍ ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത കര്‍ഷകരുടെ യോഗത്തില്‍ എല്ലാ രാഷ്ട്രീയ  പാര്‍ട്ടികളുടെയും  പിന്തുണ തേടി കമല്‍ഹാസന്‍. അതിന്റെ ഭാഗമായി ഡിഎംകെ നേതാവ് സ്റ്റാലിനുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി. കമല്‍ഹാസന് എല്ലാ പിന്തുണയും അറിയിച്ച സ്റ്റാലിന്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ  തീരുമാനം മെയ് 17ന് അറിയിക്കാമെന്നും വ്യക്തമാക്കി. 

കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരണം ആവശ്യപ്പെട്ട്  നടന്ന പ്രതിഷേധത്തില്‍ തമിഴ് സിനിമാ ലോകവും പങ്കെടുത്തിരുന്നു. ജനങ്ങള്‍ക്ക് ദോഷകരമായ ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ല, കാവേരി ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രം തയ്യാറാകണം എന്നിവയായിരുന്നു അന്ന് തമിഴ് സിനിമാ ലോകം ആവശ്യപ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന