India

ക്വാറന്റൈൻ കേന്ദ്രമായ ഹോട്ടലിൽ തീപിടിത്തം

ക്വാറന്റൈൻ കേന്ദ്രമായ ഹോട്ടലിൽ തീപിടിത്തം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിൽ ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലില്‍ തീപിടിത്തം. ചൊവ്വാഴ്ച വൈകീട്ടാണ് മുംബൈയിലുള്ള ഹോട്ടലിന് തീപ്പിടിച്ചത്. സംഭവത്തില്‍ ആർക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

മുംബൈ സെന്‍ട്രലിലെ ബെലാസിസ് റോഡില്‍ സ്ഥിതി ചെയ്യുന്ന റിപ്പണ്‍ പാലസ് ഹോട്ടലിന്റെ ഒന്നാം നിലയിലാണ് തീ പടര്‍ന്നത്. അഞ്ച് നില കെട്ടിടമാണിത്. 

അഞ്ച് ഫയര്‍ എഞ്ചിനുകളും നാല് ജംബോ ടാങ്കറുകളും എത്തിയാണ് തീ ആണച്ചത്. സംഭവം നടക്കുമ്പോള്‍ ഇവിടെ 25 പേര്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം അഗ്‌നിശമന സേന രക്ഷപ്പെടുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി