India

ചന്ദ്രയാന്‍ ചന്ദ്രന്റെ വലയത്തിലേക്ക് ; ചാന്ദ്രപ്രവേശം ഇന്ന്

ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് പേടകം ചന്ദ്രനിലേക്ക് യാത്ര തുടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : രണ്ടാം ചാന്ദ്ര ദൗത്യപേടകമായ ചന്ദ്രയാന്‍-2 ന്റെ ചാന്ദ്രപ്രവേശം ഇന്ന് നടക്കും. ചൊവ്വാഴ്ച രാവിലെ 8.30 നും 9.30 നും ഇടയിലാണ് പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് കടക്കുക. ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് പേടകം ചന്ദ്രനിലേക്ക് യാത്ര തുടങ്ങിയത്.

തദ്ദേശീയമായി വികസിപ്പിച്ച 'ബ്രേക്കിങ്' സംവിധാനം ഉപയോഗിച്ചു പ്രവേശം സുഗമമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഐഎസ്ആര്‍ഒ. ചന്ദ്രനിലേക്ക് അടുക്കുംതോറും പേടകത്തിന്റെ വേഗത വര്‍ധിക്കും. ഏറ്റവും സങ്കീര്‍ണമായ ഭാഗമാണ് ചാന്ദ്രപഥം പിടിക്കല്‍. 

അസാധാരണ വേഗത്തില്‍ കുതിക്കുന്ന പേടകത്തെ വേഗത നിയന്ത്രിച്ച് ചാന്ദ്ര കവാടം കടത്തി വിടണം. ആദ്യം പേടകത്തെ നിയന്ത്രണ റോക്കറ്റുകള്‍ ജ്വലിപ്പിച്ച് ചന്ദ്രനിലേക്ക് വഴി തിരിക്കും. തുടര്‍ന്ന് വേഗത കുറയ്ക്കാന്‍ പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോ (ലാം) എതിര്‍ ദിശയില്‍ ജ്വലിപ്പിക്കും. അര മണിക്കൂറോളം നീളുന്ന ജ്വലനത്തിലൂടെയാകും പേടകത്തിന്റെ വേഗത നിയന്ത്രിക്കുക.

ഈ ഘട്ടത്തില്‍ ചെറിയ പാളിച്ച പറ്റിയാല്‍പ്പോലും പേടകം ചാന്ദ്ര പ്രതലത്തില്‍ ഇടിച്ചിറങ്ങുയോ നിയന്ത്രണംവിട്ട് മറിയുകയോ ചെയ്‌തേക്കാം. നാസയുടെയും റഷ്യയുടെയും അടക്കം മിക്ക ചാന്ദ്ര ദൗത്യങ്ങളും പരാജയപ്പെട്ടത് ഈ ഘട്ടത്തിലാണ്. എന്നാല്‍ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രം നല്‍കുന്ന സന്ദേശങ്ങള്‍ കൃത്യമായി സ്വീകരിച്ച് പേടകം പ്രവര്‍ത്തിക്കുന്നതിനാല്‍ സങ്കീര്‍ണമായ ഈ ഘട്ടത്തെയും മറികടക്കാനാവുമെന്നാണ് ഐഎസ്ആര്‍ഒയുടെ വിശ്വാസം.

ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയാല്‍ വീണ്ടും നാലുതവണ സഞ്ചാരപഥം മാറ്റി ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ചന്ദ്രന്റെ ഭ്രമപഥത്തില്‍ 13 ദിവസം ചുറ്റിയശേഷം സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍നിന്ന് വിക്രം എന്നു പേരുള്ള ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് ഏഴിനാണ് പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ഇറങ്ങുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'