India

നാല് വര്‍ഷമായി മുറിക്ക് പുറത്തിറങ്ങാതെ അമ്മയും മകളും

ഭര്‍ത്താവിന്റെ മരണശേഷമാണ് കലാവതിയും മകളും മുറിക്ക് പുറത്തിറങ്ങാതായതെന്ന് ഭര്‍തൃപിതാവ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാല് വര്‍ഷം മുറിക്കുള്ളില്‍ കഴിഞ്ഞ സ്ത്രീയേയും കുട്ടിയേയും ഡല്‍ഹി പൊലീസ് മോചിപ്പിച്ചു. നാല്‍പ്പത്തിരണ്ടുകാരിയായ സ്ത്രീയും അവരുടെ ഇരുപതു വയസുകാരിയായ മകളുമാണ് നാല് വര്‍ഷമായി മുറിക്ക് പുറത്തിറങ്ങാതെ ജീവിച്ചിരുന്നത്. 

ഇവരെ കൂടാതെ ഭര്‍തൃപിതാവ് മാത്രമാണ് വീട്ടിലുള്ളത്. എന്നാല്‍ ഇരുവരും സ്വയം മുറിക്ക് പുറത്തിറങ്ങാതെ കഴിയുകയായിരുന്നെന്നാണ് ഭര്‍തൃപിതാവായ മഹാവീര്‍ മിശ്ര പറയുന്നത്. പൊലീസ് എത്തിയിട്ടും മുറിക്ക് പുറത്തിറങ്ങാന്‍ കലാവതിയും, മകള്‍ ദീപയും തയ്യാറായില്ല. 

ഇവര്‍ക്ക് മാനസീക പ്രശ്‌നമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഭര്‍ത്താവിന്റെ മരണശേഷമാണ് കലാവതിയും മകളും മുറിക്ക് പുറത്തിറങ്ങാതായതെന്ന് ഭര്‍തൃപിതാവ് പറയുന്നു. മരിച്ചുപോയ ഭര്‍ത്താവുമായി കലാവധി സംസാരിക്കാറുണ്ടായിരുന്നതായും ഇയാള്‍ പറയുന്നു. 

ആദ്യം ഇരുവര്‍ക്കും ചികിത്സ നല്‍കിയെങ്കിലും പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സ നിര്‍ത്തുകയായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്. ഒരു നേരം മാത്രമാണ് ഭര്‍തൃപിതാവ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'