India

മാര്‍ച്ച് 11ന് വിജയഹോളിയാഘോഷിക്കുമെന്ന് മോദി

ബിജെപിയുടെ ആദ്യമന്ത്രിസഭായോഗം കര്‍ഷകരുടെ വായ്പ എഴുതിതള്ളും - വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്നും നരേന്ദ്രമോദി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: മാര്‍ച്ച് 11ന് യുപിയില്‍ ബിജെപി വിജയഹോളി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെയാകും ബിജെപി അധികാരത്തിലെത്തുക. സമാജ്‌വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും എതിരായ വിധിയെഴുത്തായിരിക്കും തെരഞ്ഞെടുപ്പെന്നും മേദി പറഞ്ഞു. ആറാംഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. മൂന്നാംഘട്ട പോളിംഗ് മുതല്‍ എസ്പിയും ബിഎസ്പിയും അവരുടെ പരാജയം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇത്തവണ യുപിയുടെ പുരോഗതിക്കായി ബിജെപിയുടെ വിജയം ഉറപ്പായികഴിഞ്ഞു. ഇത്രകാലം നിങ്ങള്‍ സഹിക്കുകയായിരുന്നു. ഒരു തൂക്ക്മന്ത്രിസഭ ഇവിടെയുണ്ടാകരുത്. ഇത്തവണ കുതിരക്കച്ചവടത്തിന് അവസരമുണ്ടാവില്ലെന്ന് മോദിപറഞ്ഞു. ബിജെപി അധികാരത്തിലെത്തുന്നതോടെ ആദ്യമന്ത്രിസഭായോഗം കര്‍ഷകരുടെ വായ്പ എഴുതിതള്ളുമെന്നും മോദി പറഞ്ഞു.
യുപിയിലെ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺ​ഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബം​ഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു

'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന്‍ വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന്‍ രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി