India

ശരത് പവാറിന്റെ വീട്ടിലെ നാല് പേര്‍ക്ക് കോവിഡ്

എന്‍സിപി നേതാവ് ശരത് പവാറിന്റെ വീട്ടിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: എന്‍സിപി നേതാവ് ശരത് പവാറിന്റെ വീട്ടിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ശരത് പവാറിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാല്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ പുറത്തിറങ്ങരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ശരത് പവാറിന് ഞായറാഴ്ചയാണ് പരിശോധന നടത്തിയത്. അതില്‍ നെഗറ്റീവായിരുന്നു ഫലം.  പവാറിന്റെ വീട്ടിലെ പാചകക്കാരനും രണ്ട് സെക്യൂരിറ്റി ജീവനക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. പവാര്‍ ആരോഗ്യവാനും സുരക്ഷിതനുമാണ്. എന്നാല്‍ കുറച്ച് ദിവസം വിശ്രമം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ എന്‍സിപി മന്ത്രി ബാലാസാഹേബ് പാട്ടീലിന് കോവിഡ് സ്ഥീരീകരിച്ചിരുന്നു. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

ഒരു ലൈബ്രറി മുറിയിൽ തുടങ്ങിയ വിപ്ലവം; തെറ്റമലയിൽ നിന്ന് പിറന്നത് 75 സർക്കാർ ഉദ്യോഗസ്ഥർ

സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ​ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

​Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്