ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും അതിന് തയ്യാറായില്ല. ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ മുതല്‍ നടത്തിയ തെരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ശ്രീനഗറിലെ സാദിബാല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യം വധിച്ച ഭീകരരില്‍ രണ്ടുപേര്‍ 2019 മുതല്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കഴിഞ്ഞ മാസം രണ്ടു ബിഎസ്എഫ് ജവാന്മാര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പങ്കാളിയായിരുന്ന ആളാണ് മൂന്നാമത്തെ ഭീകരനെന്നും കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ മുതലാണ് സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട്ടില്‍ എത്തിയപ്പോള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന്് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്.
അതിനിടെ, ഭീകരരുടെ രക്ഷിതാക്കളെ വരെ വിളിച്ച് കീഴടങ്ങാന്‍ സുരക്ഷാ സേന അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണത്തില്‍ ഇവരെ തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കളുമായി ബന്ധപ്പെട്ടത്. രക്ഷിതാക്കള്‍ കീഴടങ്ങാന്‍ അഭ്യര്‍ത്ഥിച്ചിട്ടും ഭീകരര്‍ അതിന് തയ്യാറായില്ലെന്നും കശ്മീര്‍ ഐജി വിജയ് കുമാറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates