India

സാക്‌സഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

പുലര്‍ച്ചെ മംഗലാപുരത്ത് വെച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : പ്രശസ്ത സാക്‌സഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മംഗലാപുരത്ത് വെച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു. അസുഖബാധിതനായി ഏറെനാളായി ചികില്‍സയിലായിരുന്നു.

സാക്‌സോഫോണിനെ കർണാടക സംഗീത സദസ്സുകൾക്കു പരിചയപ്പെടുത്തിയ സം​ഗീതജ്ഞനാണ് കദ്രി ​ഗോപാൽ നാഥ്.  കർണാടകയിലെ ദക്ഷിണ കാനറയിൽ ജനിച്ച ഗോപാൽനാഥ് നാഗസ്വര വിദ്വാനായ അച്‌ഛനിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. നാ​ഗസ്വരത്തിലായിരുന്നു അരങ്ങേറ്റം. 

മൈസൂർ കൊട്ടാരത്തിലെ ബാൻഡ് സംഘത്തിന്റെ പക്കലുള്ള ക്ലാരനറ്റ് യാദൃച്‌ഛികമായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് കദ്രി ​ഗോപാൽനാഥിന്റെ ജീവിതത്തിലെ നിർണായക വഴിത്തിരവ്. ലോകത്തിലെ പ്രശസ്‌തമായ ഒട്ടുമിക്ക രാജ്യാന്തര സംഗീതോൽസവങ്ങളിലും കദ്രി ഗോപാൽനാഥ് സാക്സഫോൺ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.  

ബിബിസിയുടെ പ്രൊമനേഡ് കച്ചേരിയിൽ ക്ഷണം കിട്ടിയ ആദ്യത്തെ കർണാടക സംഗീതജ്‌ഞനാണ് കദ്രി. ബെർലിനിലെയും പ്രേഗിലെയും ജാസ് ഫെസ്‌റ്റിവലുകളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു