പ്രധാനമന്ത്രി നരേന്ദ്ര മോദി/ വീഡിയോ ദൃശ്യം/ ട്വിറ്റർ 
India

'മോദിജിയെ പോലെ ആകരുത്, മാസ്‌ക് ധരിക്കൂ'- പ്രധാനമന്ത്രിയെ ട്രോളി എഎപി

'മോദിജിയെ പോലെ ആകരുത്, മാസ്‌ക് ധരിക്കൂ'- പ്രധാനമന്ത്രിയെ ട്രോളി എഎപി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി ആം ആദ്മി പാര്‍ട്ടി. പൊതുപരിപാടിക്ക് മാസ്‌ക് ധരിക്കാതെ എത്തിയ മോദിയുടെ നടപടി ചൂണ്ടിക്കാട്ടിയാണ് എഎപിയുടെ ട്രോള്‍. 

മാസ്‌ക് ധരിക്കാതെ ഒരു കരകൗശല പ്രദര്‍ശന ശാലയിലൂടെ നടക്കുന്ന മോദിയുടെ വീഡിയോ പങ്കിട്ടാണ് എഎപി ട്രോള്‍. വില്‍പ്പനയ്ക്കായി വച്ച മാസ്‌ക് മോദി എടുക്കുമ്പോള്‍ ഒരെണ്ണം വില്‍പ്പനക്കാരന്റെ പക്കല്‍ നിന്ന് വാങ്ങാന്‍ ഒരു വളണ്ടിയര്‍ മോദിയോട് പറയുന്നു. എന്നാല്‍ അദ്ദേഹം അത് നിരസിച്ച് മുന്നോട്ട് പോകുന്നതും വീഡിയോയില്‍ കാണാം. 

'മോദിജിയെ പോലെ ആകരുത്, മാസ്‌ക് ധരിക്കൂ'- എന്ന കുറിപ്പോടെയാണ് ഈ വീഡിയോ എഎപി പങ്കിട്ടിരിക്കുന്നത്. നിരവധി പേര്‍ മോദി മാസ്‌ക് ധരിക്കാത്തതിനെ വിമര്‍ശിച്ച് വീഡിയോക്ക് താഴെ എത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

21 പന്തില്‍ 52... അർധ സെഞ്ച്വറി 'റാഞ്ചി' സഞ്ജു!

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...