കശ്മീരിൽ അപകടത്തിൽപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം വീഡിയോ സ്ക്രീൻഷോട്ട്
India

നിയന്ത്രണം വിട്ട് എസ് യുവി 300 അടി താഴ്ചയിലേക്ക്; ജമ്മു കശ്മീരില്‍ പത്തുപേര്‍ മരിച്ചു- വീഡിയോ

ജമ്മു കശ്മീരില്‍ നിയന്ത്രണം വിട്ട് എസ് യുവി മലയിടുക്കില്‍ വീണ് പത്തു യാത്രക്കാര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണം വിട്ട് എസ് യുവി മലയിടുക്കില്‍ വീണ് പത്തു യാത്രക്കാര്‍ മരിച്ചു. ജമ്മു- ശ്രീനഗര്‍ ദേശീയ പാതയിലാണ് സംഭവം.

ഇന്ന് പുലര്‍ച്ചെ റമ്പാന്‍ ജില്ലയിലെ ചെഷ്മ മേഖലയിലാണ് അപകടം നടന്നത്. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ദേശീയപാതയില്‍ നിന്ന് തെന്നിമാറി 300 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. വാഹനത്തില്‍ ഉണ്ടായിരുന്ന പത്തുപേര്‍ മരിച്ചതായി പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടോ എന്ന അറിയാന്‍ പൊലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കനത്തമഴയാകാം വാഹനം തെന്നിമാറാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21