വിവാഹത്തിനായി എത്തിയവര്‍  
India

10 കിലോമീറ്റര്‍ ഗതാഗതക്കുരുക്ക്. കുതിരപ്പന്തയം മാറ്റിവച്ചു; എംഎല്‍എയുടെ മകളുടെ വിവാഹത്തിന് ഒഴുകിയെത്തിയത് ലക്ഷങ്ങള്‍

ബോളിവുഡ് സിനിമയെയും ടിവി സീരിയലുകളെയും വെല്ലുന്ന അത്യാഡംബര വിവാഹമായിരുന്നു പട്‌നയിലെ ലാഡ്മ ഗ്രാമത്തില്‍ നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

പട്‌ന: ബിഹാറിലെ എംഎല്‍എയായ അനന്ത് സിങ് അഥവാ ഛോട്ടെ സര്‍ക്കാറിന്റെ മകളുടെ വിവാഹത്തിന് ലക്ഷങ്ങള്‍ ഒഴുകിയെത്തിയതോടെ അദ്ദേഹത്തിന്റെ ജന്മനാടായ നദ്‌വാനില്‍ പത്തുകിലോമീറ്ററിലേറെ ഗതാഗതക്കുരുക്കുണ്ടായി. ആഡംബര വിവാഹത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്ന കുതിരയോട്ട മത്സരം കാണുന്നതിനായി ബിഹാറിന്റെയും ഝാര്‍ഖണ്ഡിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആളുകള്‍ വൈദ്യുതി ടവറുകളില്‍ വരെ കയറിപ്പറ്റി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ, കുതിരയോട്ട മത്സരത്തിന്റെ ഫൈനല്‍ മാറ്റിവച്ചു. ബിഹാര്‍ നിയമസഭാ സ്പീക്കര്‍ പ്രേം കുമാറിന്റെ വാഹനവ്യൂഹവും ഈ വന്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുന്‍ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ഉള്‍പ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഈ ആഘോഷത്തില്‍ പങ്കെടുത്തു.

ഇന്നലെയായിരുന്നു ലാഡ്മയിലെ തറവാട്ട് വീട്ടില്‍ വെച്ചാണ് അനന്ത് സിങ്ങിന്റെ മകള്‍ ശിവാംഗി സിങ്ങും ഋഷികേശ് കുമാറും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തോടനുബന്ധിച്ച് വന്‍ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ബോളിവുഡ് സിനിമയെയും ടിവി സീരിയലുകളെയും വെല്ലുന്ന അത്യാഡംബര വിവാഹമായിരുന്നു പട്‌നയിലെ ലാഡ്മ ഗ്രാമത്തില്‍ നടന്നത്.

മകളുടെ വിവാഹച്ചടങ്ങിലേക്ക് എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു. നാല് ലക്ഷത്തിലധികം ആളുകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയും, ഒന്നാം സമ്മാനമായി 'മഹീന്ദ്ര ഥാര്‍' വാഹനം നല്‍കുന്ന ഒരു കുതിരയോട്ട മത്സരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സരത്തില്‍ പങ്കെടുക്കാന്‍ കുതിരകള്‍ എത്തുകയും ചെയ്തിരുന്നു.

കനത്ത ഗതാഗതക്കുരുക്കിനിടെ ബുധനാഴ്ച രാത്രി പത്ത് മണിയോടെ വരന്റെ വിവാഹ ഘോഷയാത്ര നാദ്വാനില്‍ എത്തിയത്. ഉച്ചമുതലേ നദ് വാനിലേക്കുള്ള റോഡില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചടങ്ങിനായി പോകുന്നവരും തിരിച്ചുവരുന്നവരും ഒരേ റോഡില്‍ എത്തിച്ചേര്‍ന്നതോടെ വാഹനങ്ങളും ആളുകളും മുന്നോട്ടുനീങ്ങാനാകാതെ റോഡില്‍ കുടുങ്ങി. റോഡില്‍ കുടുങ്ങി ശ്വാസം മുട്ടിയതോടെ ചിലര്‍ തിരിച്ചുപോകുന്ന സ്ഥിതിയുമുണ്ടായി. വിവാഹ ശേഷം നവദമ്പതികള്‍ക്ക് താമസിക്കാനായി ബിഹാതയില്‍ പുതിയ വീടും നിര്‍മ്മിച്ചിരുന്നു.

10-km jam, horse race put off: Lakhs flood Anant Singh's village for daughter's wedding

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് അബദ്ധത്തിൽ സംഭവിച്ചതല്ല, കരുതിക്കൂട്ടിയ ആക്രമണം'; പരുതൂർ സ്‌കൂൾ വെടിവെപ്പിൽ ടിഎം ശശി

'നമ്മളെ ചിരിപ്പിക്കുന്ന ധ്യാനിന്റെ ഇപ്പോഴത്തെ അവസ്ഥ'; 'കരളലിയിപ്പിക്കുന്ന' വിഡിയോയുമായി പേജുകള്‍; വകതിരിവ് വേണമെന്ന് ആരാധകര്‍

മുന്‍ കേരള താരം... ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മതിയാക്കി!

വിവാഹശേഷം ആദ്യമായി വീട്ടിലെത്തി റിമിയും ലിബിനും; വിരുന്നൊരുക്കി അമ്മ

'സ്വയംപ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് അംഗീകൃത മാധ്യമപ്രവർത്തകരുടെ അതേ സംരക്ഷണം ലഭിക്കണമെന്നില്ല'; സുപ്രീം കോടതി