പ്രതീകാത്മക ചിത്രം 
India

ലൈംഗികാതിക്രമം ചെറുത്തു, പേപ്പര്‍ കട്ടര്‍ കൊണ്ട് കീറിമുറിച്ചു; യുവതിയുടെ മുഖത്ത് 118 തുന്നലുകള്‍ 

മധ്യപ്രദേശില്‍ ലൈംഗികാതിക്രമ ശ്രമം തടഞ്ഞ സ്ത്രീയെ പേപ്പര്‍ കട്ടറുകൊണ്ട് ആക്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ലൈംഗികാതിക്രമ ശ്രമം തടഞ്ഞ സ്ത്രീയെ പേപ്പര്‍ കട്ടറുകൊണ്ട് ആക്രമിച്ചു. ഒരു സംഘം ആളുകള്‍ ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്.  ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ മുഖത്ത് 118 തുന്നലുകളാണ് ഉള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

വെള്ളിയാഴ്ച ഭോപ്പാലിലെ ടിടി നഗര്‍ ഏരിയയിലാണ് ആക്രമണമുണ്ടായത്. ഭര്‍ത്താവിനൊപ്പം  ശ്രീ പാലസ് ഹോട്ടലിലേക്ക് പോയ യുവതിയെയാണ് ആക്രമിച്ചത്. ബൈക്ക് പാര്‍ക്കിങ്ങിനെ ചൊല്ലി ദമ്പതികളും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവ് ഹോട്ടലിനുള്ളില്‍ ഇരിക്കുമ്പോള്‍ അവര്‍ അസഭ്യം പറയുകയും വിസില്‍ വിളിക്കുകയും ചെയ്തു. യുവതി പ്രതികളോട് കയര്‍ത്തു. ഇത് കൂടാതെ മൂന്ന് പുരുഷന്മാരുടെ സംഘത്തിലെ ഒരാളെ തല്ലുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ സംഭവത്തിന് ശേഷം സ്ത്രീ ഭര്‍ത്താവിനൊപ്പം ഹോട്ടലില്‍ പോയി. ദമ്പതികള്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുപിതരായ പ്രതികള്‍ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും മൂന്നാം പ്രതിയെ പിടികൂടാനുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ന് രാവിലെ ദമ്പതികളെ സന്ദര്‍ശിക്കുകയും അവരുടെ ചികിത്സയ്ക്ക് പൂര്‍ണ്ണമായ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT