ഉത്തര്‍പ്രദേശ് പൊലീസ്, ട്വിറ്റര്‍ 
India

കാന്‍സറിനെതിരായ പോരാട്ടത്തിന് 'കരുത്ത്'; 12 വയസുകാരന്‍ പ്രയാഗ് രാജ് ജില്ലയുടെ പൊലീസ് തലപ്പത്ത്!

ഉത്തര്‍പ്രദേശില്‍ കാന്‍സറിനെതിരെ പോരാടുന്ന 12കാരന്‍ ഒരു ദിവസം പൊലീസില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാന്‍സറിനെതിരെ പോരാടുന്ന 12കാരന്‍ ഒരു ദിവസം പൊലീസില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍. കാന്‍സറിനെതിരെ രോഗിയായ
കുട്ടിക്ക് മനോവീര്യം പകരുന്നതിനാണ് പ്രയാഗ് രാജ് പൊലീസ് മാതൃകാപരമായ നടപടി സ്വീകരിച്ചത്. 

പ്രയാഗ് രാജ് സ്വദേശിയായ ഹര്‍ഷ് ദുബൈയാണ് ഒരു ദിവസം ജില്ല ഭരിച്ചത്. കാന്‍സറിനെതിരെ പൊരുതുന്ന കുട്ടിയുടെ മനോവീര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് വ്യത്യസ്തമായ നടപടി സ്വീകരിച്ചതെന്ന് എഡിജി പ്രേം പ്രകാശ് അറിയിച്ചു. 

എഡിജി സ്ഥാനത്ത് ഇരുന്ന കുട്ടി പൊലീസിന്റെ പ്രവര്‍ത്തനങ്ങളും മറ്റും ചോദിച്ച് അറിഞ്ഞു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റു പൊലീസുകാര്‍ കുട്ടിയെ നോക്കി സല്യൂട്ട് ചെയ്തു. 'ലിറ്റില്‍ എഡിജി' എന്ന പേരില്‍ കുട്ടിയുടെ ഫോട്ടോ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. 

സാമൂഹ്യ സേവനം നടത്തുന്നവരില്‍ നിന്നാണ് കുട്ടി കാന്‍സര്‍ രോഗിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ മനോവീര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി വ്യത്യസ്തമായ പദ്ധതിക്ക് രൂപം നല്‍കുകയായിരുന്നുവെന്നും പ്രേം പ്രകാശ് പറയുന്നു. മകനെ എഡിജി കസേരയില്‍ ഇരുത്തിയ പൊലീസിന്റെ മനുഷ്യത്വപരമായ നടപടിയില്‍ കുട്ടിയുടെ അച്ഛന്‍ നന്ദി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT