Akhilesh Yadav x\SP
India

അഖിലേഷ് യാദവ് നയിച്ച സമാജ്‌വാദി പാർട്ടി റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് ബിജെപി നേതാവിൻറെ മകന് ദാരുണാന്ത്യം

റാലിക്ക് മുകളിലേക്ക് പുഷ്പവൃഷ്ടി നടത്തുന്നതിനായി എത്തിച്ച ബുൾഡോസർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കുട്ടിയുടെ പിതാവ് ഓംകാർ സിംഗ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നയിച്ച റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് പന്ത്രണ്ടുകാരൻ മരിച്ചു. ചൗരി ചൗരയിലെ രാജധാനി ഗ്രാമവാസിയായ ആര്യവർധൻ സിംഗ് ആണ് മരിച്ചത്. പ്രാദേശിക ബി.ജെ.പി. നേതാവായ ഓംകാർ സിംഗിന്റെ മകനാണ് ആര്യവർധൻ. സമാജ്‌വാദി പാർട്ടിയുടെ പി.ഡി.എ. രഥയാത്രയ്ക്കിടെ കൂടാഘട്ട് മേഖലയിലായിരുന്നു ദാരുണമായ അപകടം നടന്നത്.

റാലിക്ക് മുകളിലേക്ക് പുഷ്പവൃഷ്ടി നടത്തുന്നതിനായി എത്തിച്ച ബുൾഡോസർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കുട്ടിയുടെ പിതാവ് ഓംകാർ സിംഗ് ആരോപിച്ചു. അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം കടന്നുപോയതിന് പിന്നാലെ അമിതവേഗതയിലെത്തിയ ബുൾഡോസർ തന്റെ മകനെ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ റോഡ് ഡിവൈഡറിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. രാഷ്ട്രീയ റാലികളിൽ ജനക്കൂട്ടത്തിനിടയിലേക്ക് ഇത്തരം ഭാരവാഹനങ്ങൾ പ്രവേശിപ്പിച്ചതിലുള്ള സുരക്ഷാ വീഴ്ചയെക്കുറിച്ചും, ആൾക്കൂട്ട നിയന്ത്രണത്തിലുണ്ടായ പാളിച്ചകളെക്കുറിച്ചും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. റാലിയിൽ പങ്കെടുത്ത വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിൽ ആർക്കായിരുന്നു ഉത്തരവാദിത്തമെന്നതും ചർച്ചയായിട്ടുണ്ട്.

A 12-year-old boy was killed after being hit by a speeding bulldozer showering flower petals during a Samajwadi Party roadshow led by Akhilesh Yadav in Gorakhpur, raising serious questions over crowd management and safety protocols.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ജയരാജനും ടിവി രാജേഷും കുറ്റക്കാരല്ല, സിബിഐ കോടതി വെറുതെ വിട്ടു

6 ക്യാച്ചുകള്‍, 2 സ്റ്റംപിങ്; ലിറ്റൻ ദാസിന് ലോക റെക്കോർഡ്!

ഐപിഒയില്‍ ചരിത്രം കുറിച്ച് ആന്ത്രോപിക്, സ്‌പേസ് എക്‌സിനെ മറികടന്നു, സമാഹരിച്ചത് 10730 കോടി ഡോളര്‍; ഇന്ത്യക്കാര്‍ക്ക് ഓഹരി വാങ്ങാന്‍ കഴിയുമോ?

MG University-യിൽ 26 ഒഴിവുകൾ; അധ്യാപക, ടെക്നിക്കൽ, സെക്യൂരിറ്റി തസ്തികകളിൽ അവസരം

13 വർഷത്തെ കാത്തിരിപ്പിന് വിരാമം; 'ജിടിഎ 6' ഇന്ത്യയിൽ പുറത്തിറങ്ങി