India

12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മുന്‍ എംഎല്‍എ അറസ്റ്റില്‍; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

12 കാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

നാഗര്‍കോവില്‍: 12 കാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍. നാര്‍കോവിലെ മുന്‍ എംഎല്‍എ എന്‍എ മുരുകേഷനാണ് അറസ്റ്റിലായത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ മുരുകേഷനെ തിരുനെല്‍വേലിയില്‍നിന്നാണ് പിടികൂടിയത്. ഇതോടെ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി.

20കാരന്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പൊലീസ് മോചിപ്പിച്ചതോടെയാണ് മുന്‍ എംഎല്‍എ അടക്കമുള്ളവര്‍ കുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. കോടതിയില്‍ പെണ്‍കുട്ടി തന്നെയാണ് മുരുകേഷ് അടക്കമുള്ളവര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മൊഴി നല്‍കിയത്. ഇതോടെ പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയടക്കം നാല് പ്രതികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. എന്നാല്‍ പോലീസ് കേസെടുത്തതിന് പിന്നാലെ മുരുകേഷന്‍ ഒളിവില്‍പോയി. തിരുനെല്‍വേലിയിലേക്ക് കടന്ന ഇയാളെ ബുധനാഴ്ച പൊലീസ് പിടികൂടി.  പോക്‌സോ കേസില്‍ പ്രതിയായ മുരുകേഷനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി എഐഎഡിഎംകെ. അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു