ജന്മദിനത്തില്‍ പ്രധാനമന്ത്രിക്ക് കിട്ടിയ സമ്മാനങ്ങള്‍ 
India

രാമക്ഷേത്ര മാതൃക; ഭവാനി ദേവതയുടെ പ്രതിമ...; ജന്മദിനത്തില്‍ മോദിക്ക് കിട്ടിയത് 1300ലേറെ സമ്മാനങ്ങള്‍; ലേലത്തിന്

സമ്മാനങ്ങള്‍ ഇന്ന് ആരംഭിക്കുന്ന ലേലത്തില്‍ വച്ച് വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 2 വരെ ലേലം നീണ്ടുനില്‍ക്കും.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് 1300ലേറെ സമ്മാനങ്ങള്‍. ഭവാനി ദേവതയുടെ പ്രതിമ, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക തുടങ്ങിയവയും ലഭിച്ച സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു. സമ്മാനങ്ങള്‍ ഇന്ന് ആരംഭിക്കുന്ന ലേലത്തില്‍ വച്ച് വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 2 വരെ ലേലം നീണ്ടുനില്‍ക്കും.

സമ്മാനങ്ങളുടെ പട്ടിക നീണ്ടതാണെങ്കിലും അതില്‍ ഏറ്റവും വിലയേറിയത് 1.3 കോടി രൂപ വിലയുള്ള ഭവാനി ദേവതയുടെ പ്രതിമയാണ്. 5.5 ലക്ഷം രൂപ വിലമതിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയും സമ്മാനമായി ലഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ നിന്നുള്ള ഒരു പശ്മിന ഷാള്‍, രാമ ദര്‍ബാറിന്റെ തഞ്ചാവൂര്‍ ചിത്രകല, ഗുജറാത്തില്‍ നിന്നുള്ള ഒരു രോഗന്‍ ആര്‍ട്ട്വര്‍ക്ക്, ലോഹ നടരാജ പ്രതിമ, പരമ്പരാഗത നാഗ ഷാള്‍ എന്നിവയും സമ്മാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

സാംസ്‌കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് നാഷനല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ വച്ച് സമ്മാനങ്ങളുടെ ലേലം ഉദ്ഘാടനം ചെയ്തു. സമ്മാനങ്ങള്‍ നിലവില്‍ പൊതുജനങ്ങള്‍ക്കായി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയ്ക്ക് ലഭിച്ച ഉപഹാരങ്ങള്‍ ലേലം ചെയ്തതു വഴി കഴിഞ്ഞ 6 വര്‍ഷത്തിനിടെ 50 കോടിയിലധികം രൂപ സമാഹരിച്ചതായാണ് റിപ്പോര്‍ട്ട്.

According to the PM Mementos website, base price of the statue of Goddess Bhavani is Rs 1,03 crore, while the Ram temple model is Rs 5.5 lakh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT