മഹാരാഷ്ട്ര വിരാറില്‍ നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടം  x
India

മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടം തകര്‍ന്ന് അപകടം; മരണം 15 ആയി, നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് അധികൃതര്‍

പരിക്കേറ്റവരില്‍ ഒരു വയസുള്ള കുട്ടിയും അമ്മയുമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര വിരാറില്‍ അനധികൃതമായി നിര്‍മ്മിച്ച നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു വയസുള്ള കുട്ടിയും അമ്മയുമുണ്ട്.

കെട്ടട്ടിട ഭാഗങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 12.05 നാണ് വിരാറിലെ രമാഭായ് അപ്പാര്‍ട്ട്‌മെന്റിന്റെ പിന്‍ഭാഗം തകര്‍ന്നുവീണത്. അപകടം നടന്ന് മണിക്കൂറുകളായിട്ടും തകര്‍ന്ന സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്. ആറ് പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് കണ്ടെടുത്തത്.

അപകടത്തെ തുടര്‍ന്ന് 20 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനം തുടരുകയാണ്, ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റുകളുള്‍പ്പെടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയിലാണ്. അപകടത്തില്‍പ്പെട്ട ചിലര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഇന്ദു റാണി ജഖര്‍ സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട കുടുംബങ്ങളെ ചന്ദന്‍സര്‍ സമാജ്മന്ദിരിലേക്ക് മാറ്റി, ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തതായും മറ്റുള്ളവര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കിടെ മരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അപകടസ്ഥലത്ത് ആകെ 50 ഫ്‌ലാറ്റുകളുണ്ടെന്നും തകര്‍ന്ന ഭാഗത്ത് 12 അപ്പാര്‍ട്ടുമെന്റുകളുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ വാടക വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം കോര്‍പ്പറേഷന്‍ അധികൃതരുടെ പരാതിയില്‍ കെട്ടിട നിര്‍മ്മാതാവായ നിതല്‍ ഗോപിനാഥ് സാനെയെ പൊലീസ് അറസ്റ്റ് ചെയ്തു.

15 dead as 'illegal' building collapses in Maharashtra's Virar, builder arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT