പ്രതീകാത്മക ചിത്രം 
India

സഹോദരന്‍ കാമുകിക്കൊപ്പം ഒളിച്ചോടിയതില്‍ പ്രതികാരം ; 16 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗം ചെയ്തു

16 കാരിയുടെ സഹോദരന്‍ ജൂണ്‍ 27 ന് കാമുകിക്കൊപ്പം ഒളിച്ചോടിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ 16 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. യുപിയിലെ മൊറാദാബാദിലാണ് സംഭവം. പെണ്‍കുട്ടിയുടെ സഹോദരന്‍ കാമുകിക്കൊപ്പം ഒളിച്ചോടിയതില്‍ പ്രതിഷേധിച്ചാണ്, യുവതിയുടെ കുടുംബം കാമുകന്റെ സഹോദരിയെ തട്ടിക്കൊണ്ടു പോയത്. 

തടവിലാക്കിയ പെണ്‍കുട്ടിയെ എട്ടം​ഗ സംഘം കൂട്ടബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. പെണ്‍കുട്ടിയുടേയും കുടുംബത്തിന്റെയും പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി ഛാജ്‌ലെട്ട് പൊലീസ് ഓഫീസര്‍ അറിയിച്ചു. 

16 കാരിയുടെ സഹോദരന്‍ ജൂണ്‍ 27 ന് കാമുകിക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന്റെ പ്രതികാരമായി ജൂണ്‍ 29 ന് വൈകീട്ട് യുവതിയുടെ കുടുംബം വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുകയും, 16 കാരിയായ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടു പോകുകയുമായിരുന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. 

അംറോഹ റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള വീട്ടില്‍ കൊണ്ടുപോയാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് പറയുന്നു. നാലു ദിവസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ജൂലൈ നാലിനാണ് പെണ്‍കുട്ടിയെ വിട്ടയച്ചത്. 

കുട്ടിയെ തട്ടിക്കൊണ്ടു പോയ ജൂണ്‍ 29 ന് തന്നെ പരാതി നല്‍കിയിരുന്നു എന്നും എന്നാല്‍ അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. പിന്നീട് തടവില്‍ നിന്നും കുട്ടി വീട്ടിലെത്തിയ ജൂലൈ നാലിന് മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായത്. എട്ടുപേര്‍ കുട്ടിയെ ഉപദ്രവിച്ചെന്നും പിതാവ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT