ന്യൂഡല്‍ഹി: പട്ടാപ്പകല്‍ നടുറോഡില്‍ കാര്‍ തടഞ്ഞ് യാത്രക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി 2 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ 1, 600പേരെ പിടികൂടി ചോദ്യംചെയ്ത് ഡല്‍ഹി പൊലീസ്. 2000ല്‍ പരം വാഹനങ്ങളും പിടികൂടി. ഒടുവില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഡല്‍ഹി പ്രഗതി മൈതാന്‍ തുരങ്കത്തില്‍ വച്ച് 2 ബൈക്കുകളിലായി പിന്തുടര്‍ന്ന നാലംഗസംഘം കാറിനെ മറികടന്നു തടഞ്ഞ് മോഷണം നടത്തുകയായിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദേശീയ തലസ്ഥാനത്തിന്റെ ക്രമസമാധാന നിലയെക്കുറിച്ചായിരുന്നു ചോദ്യങ്ങളേറെയും. ന്യൂഡല്‍ഹിയെ സരായ് കാലേ ഖാനുമായും നോയിഡയുമായും ബന്ധിപ്പിക്കുന്ന ഒന്നര കിലോമീറ്റര്‍ നീളത്തിലുള്ള തുരങ്കമാണ് ഇത്. തുരങ്കത്തിലെ സുരക്ഷയ്ക്ക് 16 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ കാവല്‍ നില്‍ക്കുന്നതിനിടെയാണ് കൊള്ള നടത്തിയത്.
ചാന്ദ്‌നി ചൗക്കിലെ ഒമിയ എന്റര്‍െ്രെപസസിന്റെ ഡെലിവറി ഏജന്റായ പട്ടേല്‍ സജന്‍ കുമാറും സഹായി ജിഗര്‍ പട്ടേലും ടാക്‌സിയില്‍ ശനിയാഴ്ച ഗുരുഗ്രാമിലേക്കു പോകവെയാണ് അതിക്രമം നടന്നത്. രണ്ടു ബൈക്കുകളിലായി നാലുപേര്‍ ഇവരുടെ വഴി തടഞ്ഞു. പിന്നാലെ ബൈക്കിന്റെ പിന്നിലിരുന്നവര്‍ തോക്കു ചൂണ്ടി നടന്നടുത്തു. ഒരാള്‍ ഡ്രൈവറുടെ
സീറ്റിന്റെ വശത്തേക്കും മറ്റേയാള്‍ പാസഞ്ചര്‍ സീറ്റിന്റെ വശത്തേക്കുമെത്തി. പാസഞ്ചര്‍ സീറ്റിന്റെ വശത്തെത്തിയ ആള്‍ ഡോര്‍ തുറന്ന് പണം അടങ്ങിയ ബാഗ് കൈവശമാക്കി. തൊട്ടുപിന്നാലെ ഇരുവരും ബൈക്കില്‍ക്കയറി വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയതിന് പിന്നാലെ, പൊലീസ് മേഖലയിലെ റൗഡി ലിസ്റ്റില്‍ ഉള്ള മുഴുവന്‍ പേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ രണ്ടുനിയമങ്ങളുമായി രാജ്യത്തിന് എങ്ങനെ മുന്നേറാനാകും?; ഏകവ്യക്തി നിയമം ഭരണഘടന വിഭാവനം ചെയ്തത്; പ്രധാനമന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates