പ്രതീകാത്മക ചിത്രം 
India

ജോലി നല്‍കാമെന്ന് വാഗ്ദാനം, 17കാരിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ചു; അച്ഛന്റെ സുഹൃത്തായ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ഒളിവില്‍

17കാരിയെ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 17കാരിയെ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തതായി പരാതി. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഹോട്ടല്‍മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് കൂടിയായ 60കാരന്‍ ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി പൊലീസ് പറയുന്നു.

ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ തിങ്കളാഴ്ചയാണ് സംഭവം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 17കാരി ബ്യൂട്ടീഷന്‍ കോഴ്‌സ് ചെയ്യുകയാണ്. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് പരാതി. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുപോയി വിട്ട 60കാരന്‍ ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

വനിതാദിനത്തില്‍ നടന്ന കാര്യം പെണ്‍കുട്ടി വെളിപ്പെടുത്താന്‍ തയ്യാറായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

ശ്വാസംമുട്ടലിൽ വലഞ്ഞ് യുവാവ്: കാട്ടാനക്കൂട്ടത്തെ തുരത്തി കമ്പിൽ തുണി കെട്ടി ചുമന്നത് എട്ടുമണിക്കൂർ|VIDEO

വാഹന ഇന്‍ഷുറന്‍സില്‍ കീശ നിറയെ 'ലാഭം'; അറിയാം നോ ക്ലെയിം ബോണസ്

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു, പിന്‍വലിച്ചില്ലെങ്കില്‍ നടപടി'; തമന്ന ചിത്രം 'ദ വന്‍' ട്രെയിലര്‍ വിവാദത്തില്‍

ബിഗ് ടിക്കറ്റില്‍ വിണ്ടും മലയാളി തിളക്കം; ഇ-ഡ്രോയില്‍ നാല് വിജയികള്‍