പ്രതീകാത്മക ചിത്രം 
India

ആണ്‍ സുഹൃത്തുക്കളുമായുള്ള സൗഹൃദം എതിര്‍ത്തു; അമ്മയെ കൊലപ്പെടുത്തി; 17കാരി അറസ്റ്റില്‍

രണ്ടുപേര്‍ വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പെണ്‍കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആണ്‍ സുഹൃത്തുക്കളുടെ  സഹായത്തോടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 17കാരി അറസ്റ്റില്‍. ചെന്നൈയിലെ തൂത്തുക്കുടിയിലാണ് സംഭവം. അയല്‍ക്കാരായ രണ്ട് പുരുഷ സുഹൃത്തുക്കളുമായുള്ള സൗഹൃദത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച പുലര്‍ച്ചെയാണ് വണ്ണാര്‍ മേഖലയില്‍ സംഭവം നടക്കുന്നത്.

മുനിയലക്ഷ്മി എന്ന സ്ത്രീയാണ് മരിച്ചത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍മകള്‍ മൃതദേഹത്തിനരികില്‍ ഇരിക്കുകയായിരുന്നു. രണ്ട് പേര്‍ മുനിയലക്ഷ്മിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പുരുഷ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടി അമ്മയെ കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തിയത്.

ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മുനിയലക്ഷ്മി ഒറ്റയ്ക്കാണ് താമസിക്കുന്നത്. 17 വയസ്സുള്ള പെണ്‍കുട്ടിയും അവളുടെ അനുജത്തിയും ഒരു ഇളയ സഹോദരനും പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്രദേശത്തെ ആണ്‍കുട്ടികളോട് സംസാരിച്ചതിന് മുനിയലക്ഷ്മി പെണ്‍കുട്ടിയെ ശകാരിക്കുകയും മര്‍ദിക്കുകയും ചെയ്തതിരുന്നു.

പിടിയിലായ മറ്റ് രണ്ട് പ്രതികളും പെണ്‍കുട്ടി തങ്ങളെ വിളിച്ച് കൊലപാതകം ആസൂത്രണം ചെയ്തതായി സമ്മതിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഐപിസി സെക്ഷന്‍ 448, 294 ബി, 302, 146/2 എന്നീ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍