Himachal Bus accident rescue oprations PTI
India

ഹിമാചല്‍ പ്രദേശില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; 18 മരണം, നിരവധി പേർക്ക് പരിക്ക്

ബസില്‍ മുപ്പതിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം

സമകാലിക മലയാളം ഡെസ്ക്

ഷിംല : ഹിമാചല്‍ പ്രദേശിലെ ബിലാസ്പുരില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസില്‍ മുപ്പതിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ബിലാസ്പൂര്‍ ജില്ലയിലെ ബാലുഘട്ടില്‍ ഇന്നലെ വൈകീട്ടായിരുന്നു അപകടം.

മരോട്ടൻ-കലൗൾ റൂട്ടിൽ സഞ്ചരിക്കുന്ന ബസാണ് അപകടത്തിൽപെട്ടത്. കനത്ത മഴയെത്തുടർന്ന് സ്വകാര്യ ബസിനു മുകളിലേക്ക് മലയിടുക്കിൽ നിന്ന് മണ്ണും പാറക്കെട്ടുകളും പതിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ്, അ​ഗ്നിശമന, ദുരന്ത നിവാരണ അതോറിട്ടി, പ്രദേശവാസികൾ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.

​ഗുരുതരമായി പരിക്കേറ്റവരെ ബിലാസ്പൂർ എയിംസിലേക്ക് മാറ്റി. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു, രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ നിർദേശം നൽകി.

18 people died after a landslide hit a bus in Bilaspur, Himachal Pradesh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വേണ്ടത്ര പഠനം നടത്തിയിട്ടില്ല'; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം നല്‍കിയ അനുമതി പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവെച്ചു, വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

ഗണേഷ് വിളിച്ച് ക്ഷമാപണം നടത്തി; 'എല്ലാം കോപ്രമൈസ്'; എംഎല്‍എയെ പുറത്താക്കി സിപിഐ; 'എകീകൃത സിവില്‍ കോഡിന് സമയമായി'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഐഐടി (ഐഎസ്എം) ധൻബാദ് സമ്മർ റിസർച്ച് ഇന്റേൺഷിപ്പ്2026: ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അവസരം, ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT