റേഷൻ കാർഡ് പ്രതീകാത്മക ചിത്രം 
India

1.82 ലക്ഷം റെയിൽവേ ജീവനക്കാർ സൗജന്യ റേഷൻ ആനുകൂല്യം കൈപ്പറ്റുന്നതായി കണ്ടെത്തൽ; കാർഡുകൾ സറണ്ടർ ചെയ്യാൻ റെയിൽവേ ബോർഡ് ഉത്തരവ്

ഇതുവരെ എത്ര ജീവനക്കാർ യഥാർത്ഥത്തിൽ സൗജന്യ റേഷൻ വാങ്ങിയിട്ടുണ്ടെന്നറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും അധികൃതർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: സ്ഥിരം സർക്കാർ ജോലിയിലിരിക്കെ രാജ്യത്തെ സൗജന്യ റേഷൻ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റിയ ലക്ഷക്കണക്കിന് റെയിൽവേ ജീവനക്കാരുടെ വിവരങ്ങൾ പുറത്ത്. 1.82 ലക്ഷത്തിലധികം റെയിൽവേ ജീവനക്കാരാണ് അർഹതയില്ലാതിരുന്നിട്ടും സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയുടെ ഗുണഭോക്താക്കളായി പട്ടികയിൽ ഇടംനേടിയത്. ഈ പശ്ചാത്തലത്തിൽ ജീവനക്കാരുടെ രേഖകൾ പരിശോധിച്ച് റേഷൻ കാർഡുകൾ സറണ്ടർ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ റെയിൽവേ ബോർഡ് എല്ലാ സോണൽ ജനറൽ മാനേജർമാർക്കും നിർദ്ദേശം നൽകി.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കായാണ് സർക്കാർ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ സർക്കാർ ഉദ്യോഗസ്ഥരും ആദായനികുതി അടയ്ക്കുന്നവരും ഈ പദ്ധതിയുടെ പരിധിയിൽ വരില്ലെന്ന മാനദണ്ഡം നിലനിൽക്കെയാണ് റെയിൽവേ ജീവനക്കാർ അനർഹമായി ആനുകൂല്യം കൈപ്പറ്റിയത് കണ്ടെത്തിയത്. വിഷയത്തിൽ റെയിൽവേ ബോർഡ് ഇടപെട്ടതോടെ എല്ലാ റെയിൽവേ സോണുകളിലും ജീവനക്കാരുടെ വിവരശേഖരണവും റേഷൻ കാർഡ് ഉടമസ്ഥത സംബന്ധിച്ച പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. അർഹതയില്ലാത്തവർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തടയുന്നതിന്റെ ഭാഗമായാണ് കർശന നടപടികളുമായി റെയിൽവേ രംഗത്തെത്തിയിരിക്കുന്നത്. ഇതുവരെ എത്ര ജീവനക്കാർ യഥാർത്ഥത്തിൽ സൗജന്യ റേഷൻ വാങ്ങിയിട്ടുണ്ടെന്നറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

പദ്ധതിയും മാനദണ്ഡങ്ങളും

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതികളിലൊന്നായ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ ദാരിദ്ര്യത്തിൽ നിന്നും ഭക്ഷ്യ അരക്ഷിതാവസ്ഥയിൽ നിന്നും സംരക്ഷിക്കുന്നതിനാണ് സർക്കാർ സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. അന്ത്യോദയ അന്നയോജന, മുൻഗണനാ കുടുംബങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ഏകദേശം 81.35 കോടി ജനങ്ങൾക്കാണ് 2024 ജനുവരി മുതൽ അഞ്ച് വർഷത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നത്.

എന്നാൽ, ഈ ആനുകൂല്യം ലഭിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരും ആദായനികുതി അടയ്ക്കുന്നവരും ഈ പദ്ധതിയുടെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ നിയമങ്ങൾ നിലനിൽക്കെയാണ് റെയിൽവേ ജീവനക്കാർ അനർഹമായി ആനുകൂല്യം കൈപ്പറ്റിയതായി കണ്ടെത്തിയിരിക്കുന്നത്.

The Railway Board has ordered zonal general managers to verify employee records and ensure the surrender of ration cards after discovering that over 1.82 lakh railway employees with government jobs were improperly drawing benefits under India's free food grain programme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോടതിയില്‍ ഉറങ്ങുകയായിരുന്നോ?; നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിക്കെതിരായ അഭിഭാഷകയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഓഹരി വിപണിയില്‍ റാലി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, ബാങ്ക് നിഫ്റ്റി പുതിയ ഉയരത്തില്‍; രൂപയ്ക്ക് 31 പൈസയുടെ നേട്ടം

ജപ്തിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

മോഹൻലാലിനും ദുൽഖറിനു ശേഷം 'ഒടിയ'നായി പൃഥ്വിരാജ്, ഒപ്പം മ‍ഞ്ജുവും; രാഹുൽ സദാശിവൻ ചിത്രം പാക്കപ്പ് ആയി

വൃശ്ചികമാസത്തിന്റെ ആത്മീയ പ്രാധാന്യമെന്ത്?, ശബരിമല വ്രതം ആചരിക്കേണ്ട രീതി എങ്ങനെ?; ഇരുമുടിക്കെട്ട് എന്തിനെ സൂചിപ്പിക്കുന്നു?