karnataka_congress 
India

കര്‍ണാടകയില്‍ 19 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും; വൊക്കലിംഗ, ലിംഗായത് വിഭാഗങ്ങളില്‍ നിന്ന് നാലുപേര്‍ വീതം

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം 19 മന്ത്രിമാരും അധികാരമേല്‍ക്കും

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം 19 മന്ത്രിമാരും അധികാരമേല്‍ക്കും. ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളില്‍ നിന്ന് നാലു മന്ത്രിമാര്‍ വീതവും മുസ്‌ലിം സമുദായത്തില്‍ നിന്ന് മൂന്നു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ദലിത് വിഭാഗത്തില്‍ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകും എന്നാണ് സൂചന. കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി യോഗം ഇന്ന് ബംഗളൂരുവില്‍ ചേരും. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ബംഗളൂരുവിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. 

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നും കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. 

ഡികെ ശിവകുമാര്‍ മാത്രമായിരിക്കും ഉപമുഖ്യമന്ത്രി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പു വരെ ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായും തുടരുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു. ബംഗലൂരുവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് സത്യപ്രതിജ്ഞ നടക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT