പ്രതീകാത്മക ചിത്രം 
India

ഒരുമിച്ച് യാത്ര; 19കാരന്‍ ട്രെയിനിലെ ടോയ്‌ലറ്റില്‍ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതി ഒളിവില്‍

ഇരുവരും ട്രെയിനില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നവരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: ഗോരഖ്പൂര്‍ എക്‌സ്പ്രസിലെ ശുചിമുറിയില്‍ വച്ച് പത്തൊന്‍പതുകാരന്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതായി പൊലീസ്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്യുകായിരുന്നു. പ്രതിയ്‌ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഇരുവരും ട്രെയിനില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നവരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവ് പെണ്‍കുട്ടിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയ ശേഷം അവിടെ നിന്ന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈയില്‍ കുരാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കേസ്് തങ്ങള്‍ക്ക് കൈമാറിയതായി താനെ പൊലീസ് പറഞ്ഞു.

പ്രതി ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാണെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും