പ്രതീകാത്മക ചിത്രം 
India

19കാരി കത്തിക്കരിഞ്ഞ നിലയില്‍; കൊലയ്ക്ക് പിന്നില്‍ കാമുകനെന്ന് വീട്ടുകാര്‍, അന്വേഷണം 

ആന്ധ്രാപ്രദേശില്‍ 19കാരിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ 19കാരിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊലയ്ക്ക് പിന്നില്‍ കാമുകനെന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആന്ധ്ര അനന്തപുരത്തിലെ ധര്‍മ്മവാരത്താണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ സ്‌നേഹലതയെ കാണാനില്ലായിരുന്നു. വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരും പൊലീസുകാരും തെരച്ചില്‍ നടത്തുന്നതിനിടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ 19കാരിയുടെ മൃതദേഹം കണ്ടെത്തിയത്. എസ്ബിഐയുടെ പുറംകരാര്‍ എടുത്ത സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.

യുവതിയെ കാണാതായതോടെ, വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാമുകനാണ് ഇതിന് പിന്നിലെന്ന് വീട്ടുകാര്‍ ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു