India

1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന് ചൈനയ്ക്ക് ജയ്റ്റ്‌ലിയുടെ മറുപടി

1962ലെ ഇന്ത്യയല്ല ഇന്ത്യയെന്നും 2017 ലെ സ്ഥിതി വ്യത്യസ്തമാണെന്നും അരുണ്‍ ജെയ്റ്റ്‌ലി - ഭൂമിക്ക് വേണ്ടിയുള്ള ചൈനയുടെ അവകാശവാദമാണെന്ന് ബൂട്ടാന്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 1962 ലെ യുദ്ധത്തില്‍ സംഭവിച്ച തിരിച്ചടിയില്‍ നിന്നും പാഠംപഠിക്കണമെന്ന ചൈനീസ് സൈന്യത്തിന് മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 1962ലെ ഇന്ത്യയല്ല ഇന്ത്യയെന്നും 2017 ലെ സ്ഥിതി വ്യത്യസ്തമാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 

1962ലെ അവസ്ഥ ചൈന ഇപ്പോള്‍ ഇന്ത്യയെ ബോധ്യപ്പെടുത്തേണ്ടെന്നും ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ അന്നത്തെതില്‍ നിന്നും വ്യത്യസ്തമാണെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. ഭൂമിക്ക് വേണ്ടിയുള്ള ചൈനയുടെ അവകാശവാദമാണെന്ന് ബൂട്ടാന്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തീര്‍ത്തും തെറ്റായ കാര്യത്തിന് ചൈന ശ്രമിക്കുകയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഇക്കാര്യത്തില്‍ ബൂട്ടാന്റെ നിലപാട് ശരിയെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. അതേസമയം ആ പ്രദേശം ഭൂട്ടാന്റെ ഭാഗമല്ലെന്നാണ് ചൈനയുടെ അവകാശവാദം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT