പ്രതീകാത്മക ചിത്രം 
India

19ാം നൂറ്റാണ്ടിലെ സന്യാസിയുടെ കുറിപ്പില്‍ കോവിഡിന് മരുന്ന്; അവകാശവാദങ്ങള്‍ തള്ളി ആയുഷ് വകുപ്പ്

19ാം നൂറ്റാണ്ടിലെ സന്യാസിയുടെ കുറിപ്പില്‍ കോവിഡിന് മരുന്ന്; അവകാശവാദങ്ങള്‍ തള്ളി ആയുഷ് വകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡിന് ആയുര്‍വേദത്തില്‍ മരുന്നുണ്ടെന്ന കണ്ടെത്തലിനെ അംഗീകരിച്ചതായ വാര്‍ത്തകള്‍ തള്ളി കേന്ദ്ര ആയുഷ് മന്ത്രാലയം. ഇത്തരത്തിലുള്ള ഒരു കണ്ടെത്തലിനെയും  അംഗീകരിച്ചിട്ടില്ലെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഗോവയില്‍നിന്നുള്ള അധ്യാപകനാണ് കോവിഡിന് ആയുര്‍വേദത്തില്‍ മരുന്നുണ്ടെന്നും ഇതു കേന്ദ്ര മന്ത്രാലയം അംഗീകരിച്ചതായും പ്രചരിപ്പിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസി ഗജാനന്‍ മഹാരാജിന്റെ ഉപദേശങ്ങളെ അടിസ്ഥാനമാക്കി നിര്‍മിച്ച ആയുര്‍വേദിക് ഫോര്‍മുല കോവിഡിന് മരുന്നായി ഉപയോഗിക്കാമെന്നായിരുന്നു അവകാശവാദം.

മരുന്നു കണ്ടുപിടിത്തവുമായി അധ്യാപകനായ മഹേഷ് ദേഗ്വേക്കര്‍ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിനെ കണ്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് മന്ത്രാലയം ഇത് അംഗീകരിച്ചതായ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ദേഗ്വേക്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് കൂടിക്കാഴ്ചയ്ക്കു സമയം നല്‍കുക മാത്രമാണ് കേന്ദ്രമന്ത്രി ചെയ്തതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം