രാമനവമിയായ ഇന്ന് അയോധ്യയിലെ ശ്രീരാമവിഗ്രഹം സൂര്യതിലകം അണിയും എക്‌സ്‌
India

58 മില്ലിമീറ്റര്‍ വലിപ്പം; ദൈര്‍ഘ്യം നാലുമിനിറ്റ്; രാമനവമി ദിനത്തില്‍ രാംലല്ല ഇന്ന് സൂര്യതിലകം അണിയും

ഉച്ചയ്ക്ക് 12.16 മുതല്‍ 12.21 വരെയായിരിക്കും സൂര്യതിലകം നടക്കുക

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: രാമനവമിയായ ഇന്ന് അയോധ്യയിലെ ശ്രീരാമവിഗ്രഹം സൂര്യതിലകം അണിയും. ഉച്ചസൂര്യന്റെ രശ്മികള്‍ രാം ലല്ല വിഗ്രഹത്തിന്റെ നെറ്റിയില്‍ പതിക്കും വിധം കണ്ണാടികളും ലെന്‍സുകളും സവിശേഷരീതിയില്‍ സജ്ജീകരിച്ചതാണ് തിലകം സാധ്യമാക്കുന്നത്.

ഉച്ചയ്ക്ക് 12.16 മുതല്‍ 12.21 വരെയായിരിക്കും സൂര്യതിലകം നടക്കുക. 58 മില്ലിമീറ്റര്‍ വലിപ്പുമുള്ള സൂര്യതിലകം ഏകദേശം നാലുമിനിറ്റ് നേരം നീണ്ടുനില്‍ക്കും. കണ്ണാടി ക്രമീകരണത്തിനായി ശാസ്ത്രസംഘം ഉണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാംലല്ല വിഗ്രഹം ക്ഷേത്രത്തിലുള്ളതിനാല്‍ ഈ രാമനവമിക്ക് ഏറെ പ്രത്യേകതയുണ്ടെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ അചാര്യ സത്യേന്ദ്രദാസം പറഞ്ഞു. രാമനവമിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും ക്ഷേത്രം നന്നായി അലങ്കരിച്ചതായും രാം ലല്ലവിഗ്രഹത്തില്‍ സൂര്യതിലകം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി രാമനവമി ആശംസകള്‍ നേര്‍ന്നു. ഒരു വികസിത ഇന്ത്യ സൃഷ്ടിക്കുന്നതിന് രാമന്റെ ജീവിതവും ആദര്‍ശങ്ങളും അടിത്തറയായി മാറുമെന്ന് തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ അനുഗ്രഹം സ്വാശ്രയ ഇന്ത്യയ്ക്ക് പുതിയ ഊര്‍ജം നല്‍കും. ഹൃദയം ഏറെ സന്തോഷിക്കുന്ന അവസരമാണിത്. രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളേപ്പോലെ തനിക്കും പ്രാണ പ്രതിഷ്ഠയ്ക്ക് സാക്ഷിയാവാന്‍ സാധിച്ചു. അന്നത്തെ ദൃശ്യങ്ങള്‍ അതേ ഊര്‍ജ്ജത്തോടെ ഇന്നും തന്റെ മനസിലുണ്ടെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

രാമനവമി ദിനത്തില്‍ ഇന്ന് രാജ്യത്തെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും. 30 ലക്ഷം വരെ തീര്‍ത്ഥാടകര്‍ ഇന്ന് അയോധ്യ രാമക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ സംഘപരിവാര്‍ സംഘടനകളും, തൃണമൂല്‍ കോണ്‍ഗ്രസും കൊല്‍ക്കത്തയില്‍ ഉള്‍പ്പടെ ശോഭായാത്ര സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. രാമനവമി ദിനത്തില്‍ ബംഗാളില്‍ ആദ്യമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT