പ്രതീകാത്മക ചിത്രം 
India

വെടിയുതിര്‍ത്ത് ജന്മദിനാഘോഷം; യുവാക്കള്‍ അറസ്റ്റില്‍

ജന്മദിനാഘോഷത്തിനിടെ വെടിയുതിര്‍ത്ത സംഭവത്തില്‍ യുവാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജന്മദിനാഘോഷത്തിനിടെ വെടിയുതിര്‍ത്ത സംഭവത്തില്‍ യുവാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജന്മദിനത്തിനിടെ മുകളിലോട്ട് വെടിവെക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു വീടിന്റെ ടെറസിന്റെ മുകളില്‍ വച്ചായിരുന്നു ജന്മദിനാഘോഷചടങ്ങുകള്‍. കിഴക്കന്‍ ഡല്‍ഹിയിലെ പശ്ചിംവീഹാറില്‍ വച്ചായിരുന്നു സംഭവം. വീഡിയോയില്‍ ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതിന്റെ വ്യക്തമായി കാണാം.

ജന്മദിനാഘോഷം നടന്ന സ്ഥലം തിരിച്ചറിഞ്ഞെന്നും ഓഗസ്റ്റ് നാലിനായിരുന്നു പരിപാടിയെന്നും പൊലീസ് പറഞ്ഞു. ജന്മദിനാഘോഷത്തിനിടെയാണ് സുഹൃത്ത് സുമിത് തന്‍വാര്‍ മുകളിലോട്ട് വെടിവച്ചത്. ഇയാള്‍ക്കും സുഹൃത്തിനുമെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. തോക്ക് തന്‍വാറിന്റെ സുഹൃത്ത് അദാനയുടെതാണെന്നും പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും