പ്രതീകാത്മക ചിത്രം 
India

വയോധികര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി; 35ലക്ഷം രുപയും ഒന്നരക്കോടിയുടെ ആഭരണങ്ങളും കവര്‍ന്നു; ഉടമയുടെ കാറുമായി കടന്ന് വീട്ടുജോലിക്കാര്‍ 

വൃദ്ധ ദമ്പതികള്‍ വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് ഇരുവരും മറ്റ് രണ്ട് കുട്ടാളികളുടെ സഹായത്തോടെ കവര്‍ച്ച നടത്തിയതെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: പുതുതായി വീട്ടുജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് വയോധികരായ ദമ്പതികളെ ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം 35 ലക്ഷം രൂപയും ഒന്നരക്കോടി രൂപയോളം വിലവരുന്ന സ്വര്‍ണവും കാറും കവര്‍ന്നു. മകന്‍ പുറത്തുപോയ ശേഷം വൃദ്ധ ദമ്പതികള്‍ വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് ഇരുവരും മറ്റ് രണ്ട് കുട്ടാളികളുടെ സഹായത്തോടെ കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നേപ്പാള്‍ സ്വദേശികളായ വീരേന്ദ്ര, യശോദ  എന്നിവര്‍ക്കെതിരെ കേസ് എടുത്തുതായി പൊലീസ് പറഞ്ഞു.

പരിക്കേറ്റ വൃദ്ധദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിച്ചതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. വൃദ്ധ ദമ്പതികളുടെ മകന്‍ ഡല്‍ഹിയിലെ വ്യവസായിയാണ്. വ്യാഴാഴ്ച രാവിലെ ഇയാള്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ജയപൂരിലേക്ക് പോയിരുന്നു. അന്നേദിവസം രാത്രി സഹോദരിയാണ് വീട്ടില്‍ കവര്‍ച്ച നടന്ന സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസാണ് വയോധികരെ ആശുപത്രിയിലെത്തിച്ചത്. 

വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് വ്യവസായി തന്റെ വീട്ടില്‍ 35 ലക്ഷം രൂപയും ഒന്നരക്കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും കാറും കവര്‍ന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

വ്യാഴാഴ്ച രാത്രി മാതാപിതാക്കള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമാണ് മോഷണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. വീട്ടുജോലിക്കരായ നേപ്പാള്‍ സ്വദേശികളെ അടുത്തിടെയാണ് നിയമിച്ചതെന്നും വ്യവസായി പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലിസ് ശേഖരിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖയ്‌ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില്‍ ജനനം, നിത്യ രാമന്‍ ലോസ് ഏഞ്ചല്‍സ് മേയറാകുമോ? കാരന്‍ ബാസിനെതിരെ ലീഡ്