കുറുക്കന്മാരുടെ ആക്രമണത്തില്‍ അഞ്ച് കുട്ടികളടക്കം 12 പേര്‍ക്ക് പരിക്കേറ്റു പ്രതീകാത്മക ചിത്രം
India

ചെന്നായയ്ക്ക് പിന്നാലെ ഭീഷണിയായി കുറുക്കന്മാരും, ഭീതിയില്‍ യുപി; അഞ്ച് കുട്ടികളടക്കം 12 പേര്‍ക്ക് പരിക്ക്

ചെന്നായ ഭീതി നിലനില്‍ക്കുന്ന ബഹ്‌റൈച്ച് അടങ്ങുന്ന ഉത്തര്‍പ്രദേശിലെ മറ്റൊരു ജില്ലയായ പിലിഭിത്തില്‍ കുറുക്കന്മാരുടെ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ചെന്നായ ഭീതി നിലനില്‍ക്കുന്ന ബഹ്‌റൈച്ച് അടങ്ങുന്ന ഉത്തര്‍പ്രദേശിലെ മറ്റൊരു ജില്ലയായ പിലിഭിത്തില്‍ കുറുക്കന്മാരുടെ ആക്രമണം. ജില്ലയിലെ രണ്ട് ഗ്രാമങ്ങളില്‍ കുറുക്കന്മാരുടെ ആക്രമണത്തില്‍ അഞ്ച് കുട്ടികളടക്കം 12 പേര്‍ക്ക് പരിക്കേറ്റു.

ജഹനാബാദ് പ്രദേശത്തെ സുസ്വാര്‍, പന്‍സോലി ഗ്രാമങ്ങളില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയാണ് കുറുക്കന്മാര്‍ ആദ്യം ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ സംരക്ഷിക്കാന്‍ ചില വയോധികര്‍ ഓടിയെത്തിയപ്പോഴാണ് കുറുക്കന്മാര്‍ മുതിര്‍ന്നവരെയും ആക്രമിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറുക്കന്മാരുടെ ആക്രമണത്തില്‍ രോഷാകുലരായ നാട്ടുകാര്‍ പിന്നീട് അവയില്‍ ഒന്നിനെ തല്ലിക്കൊന്നു. കുറുക്കന്മാരുടെ ആക്രമണത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പ്രാദേശിക ഭരണകൂടത്തിന്റെയും വനം വകുപ്പിന്റെയും സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബഹ്റൈച്ച് ജില്ലയില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ നിരവധി കുട്ടികളടക്കം 10 പേര്‍ മരിച്ചതിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് മറ്റൊരു ജില്ലയായ പിലിഭിത്തില്‍ കുറുക്കന്മാരുടെ ആക്രമണം ഉണ്ടായത്.

'സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ഈ കുറുനരികള്‍ ആക്രമണകാരികളായി മാറിയത് മഴയത്ത് ഇവയുടെ ഒളിത്താവളങ്ങളില്‍ വെള്ളം കയറിയത് കൊണ്ടാവാം. കൂടാതെ, ഇത് അവരുടെ ഇണചേരല്‍ കാലഘട്ടമാണ്, ഈ സമയത്ത് അവര്‍ കൂടുതല്‍ ആക്രമണകാരികളായിരിക്കും. ഞങ്ങള്‍ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.'- ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ മനീഷ് സിങ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം