കോവിഡ് രോഗികളുടെ മൃതദേഹത്തില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും 
India

കോവിഡ് രോഗികളുടെ മൃതദേഹത്തില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു; 2 പേര്‍ അറസ്റ്റില്‍

ഇവരില്‍ നിന്ന് 1.68 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍, സ്വര്‍ണം, മറ്റ് വസ്തുക്കള്‍ എന്നിവ കണ്ടെടുത്തതാതായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: കോവിഡ് രോഗികളുടെ മൃതദേഹത്തില്‍ നിന്ന് മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ആശുപത്രിയിലാണ് സംഭവം.

ഗണേഷ് ഡെകേറ്റ്, ഛത്രപാല്‍ സോന്‍കുസ്രെ എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ കോവിഡ് മൃതദേഹം പായ്ക്ക് ചെയ്യുന്നതിനായി താത്കാലികമായി നിയമച്ചിവരാണ് ഇരുവരും.

ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിച്ച മരിച്ച പിതാവിന്റെ ഫോണ്‍ നഷ്ടമായതായി യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതില്‍ നിന്നാണ് ഗണേഷ് ഡെകേറ്റ്, ഛത്രപാല്‍ സോന്‍കുസ്രെയുമാണ് മോഷണം നടത്തിയതെന്ന് പൊലീസിന് വ്യക്തമായത്. ഇവരില്‍ നിന്ന് 1.68 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍, സ്വര്‍ണം, മറ്റ് വസ്തുക്കള്‍ എന്നിവ കണ്ടെടുത്തതാതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT