പ്രതീകാത്മക ചിത്രം 
India

പീഡനത്തെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു, സഹപാഠിയും സുഹൃത്തുക്കളും കസ്റ്റഡിയിൽ

പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ മൂന്നു പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. 

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: പീഡനത്തെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്.

പീപ്പാല്‍ ഖൂന്ദിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ മൂന്നു പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

വിഷം ഉള്ളില്‍ ചെന്ന പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ബന്‍സ്വാര ഐജി എസ് പരിമല പറഞ്ഞു. 

അശോക് ഗെഹ്‌ലോട്ടിന്റെ സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന ആരോപണം പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോര്‍ ഉന്നയിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്നിടത്ത് സ്ത്രീകള്‍ക്കും പെണ്‍മക്കള്‍ക്കും എതിരായ അതിക്രമങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയിലാണെന്നും  പ്രതിപക്ഷം ആരോപിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്‌ഐപി സ്ട്രാറ്റജി

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്