പ്രതീകാത്മക ചിത്രം 
India

അതിർത്തി കടക്കാൻ ശ്രമം; പഞ്ചാബിൽ രണ്ട് പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ വെടിവച്ചു കൊന്നു

അതിർത്തി കടക്കാൻ ശ്രമം; പഞ്ചാബിൽ രണ്ട് പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ വെടിവച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്‌: അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് എത്താൻ ശ്രമിച്ച രണ്ട് പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ വെടിവച്ചു കൊന്നു. പഞ്ചാബിലെ തരൻ താരൺ ജില്ലയിലെ അന്താരാഷ്ട്രാതിർത്തിയിൽ വച്ചാണ് നുഴഞ്ഞുകയറ്റക്കാരെ അതിർത്തി സേനാ സംഘം വെടിവെച്ചു കൊന്നത്.

വെള്ളിയാഴ്‌ച രാത്രി 8.48 ഓടെ അതിർത്തിയിൽ സംശയാസ്‌പദമായ രീതിയിൽ ശബ്ദം കേട്ടിരുന്നു. തുടർച്ചയായി മുന്നറിയിപ്പു നൽകിയെങ്കിലും ഫലമുണ്ടായില്ല. 

മുന്നറിയിപ്പുകൾ വകവെയ്‌ക്കാതെ ഇരുവരും കൈയേറ്റം തുടർന്നെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടം മുന്നിൽക്കണ്ടതിനാലാണ്‌ വെടിയുതിർത്തതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT