പ്രതീകാത്മക ചിത്രം 
India

'ദൈവപ്രീതിയ്ക്കായി ബലി'; രണ്ടുവയസുകാരനെ പിതൃസഹോദരനും ഭാര്യയും കൊലപ്പെടുത്തി; അറസ്റ്റ്

മാവ് ഇട്ടു വയ്ക്കുന്ന ഒരു വലിയ പാത്രത്തിനുള്ളില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  രണ്ടുവയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിതൃസഹോദരനും ഭാര്യയും ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹസന്‍പുര്‍ സ്വദേശിയായ ശിവ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയെന്നാരോപിച്ച് കുട്ടിയുടെ വല്യച്ഛന്‍ രാമസൂറത്ത്,ഭാര്യ,മകള്‍ എന്നിവരാണ് കസ്റ്റഡിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച വീടിന് പുറത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ പ്രതികളിലൊരാള്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി എന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കൊല്ലപ്പെട്ട നിലയില്‍ ശിവയെ കണ്ടെത്തുകയായിരുന്നു.

മാവ് ഇട്ടു വയ്ക്കുന്ന ഒരു വലിയ പാത്രത്തിനുള്ളില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. സംഭവത്തിന് പിന്നില്‍ തന്റെ സഹോദരനും ഭാര്യയും ആണെന്ന് ശിവയുടെ പിതാവ് ഗ്യാന്‍ സിംഗ് പറഞ്ഞു. ദുര്‍മന്ത്രവാദത്തിന്റെ പേരിലാണ് ഇവര്‍ കൃത്യം നടത്തിയതെന്നാണ് പിതാവിന്റെ ആരോപണം.

എന്നാല്‍ ഗ്യാന്‍സിംഗിനെതിരായ മൊഴിയാണ് പ്രതി രാമസൂറത്ത് പൊലീസിന് നല്‍കിയത്. ഒന്നരവയസുകാരനായിരുന്ന തന്റെ ചെറുമകനെ ദുര്‍മന്ത്രവാദത്തിനായി ഗ്യാന്‍സിംഗും ഭാര്യയും കൂടി കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പറയുന്നത്. ഈ മരണത്തിന്റെ പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു

രണ്ടുവയസുകാരന്റെ മരണത്തില്‍ പിതാവിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം