പ്രതീകാത്മക ചിത്രം 
India

20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്തു; സഹോദരന്മാർ അറസ്റ്റിൽ

പ്രദേശത്തെ 100-ലധികം സിസിടിവി ക്ലിപ്പുകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: 20 കാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത കേസിൽ സഹോദരന്മാർ അറസ്റ്റിൽ. അനിൽ ചോഹൻ, സഹോദരൻ നിലേഷ് എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ ധാരാവിയിലാണ് സംഭവം. 

യുവതി‌യുടെ വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ചുകയറിയ സഹോദരന്മാർ, കത്തികാട്ടി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ 100-ലധികം സിസിടിവി ക്ലിപ്പുകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. 

ഇരുവരും മുമ്പ് ധാരാവിയിൽ താമസിച്ചിരുന്നു. അപ്പോൾ ഇവർ ഇരയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. ഈ സൗഹൃദം മുതലെടുത്താണ് വീട്ടിൽ തനിച്ചായിരുന്നപ്പോൾ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. 

 പീഡിപ്പിക്കുന്നതിന്റെ  വീഡിയോ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT