പ്രതീകാത്മക ചിത്രം 
India

വീണ്ടും ദുരഭിമാനക്കൊല;  മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചു; 20കാരിയെ അമ്മാവന്‍ കഴുത്തറുത്ത് കൊന്നു

മരുമകളെ കൊലപ്പെടുത്തിയ ശേഷം കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുമായി പ്രതി സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ വീണ്ടും ദുരഭിമാനക്കൊല. ഇതരജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് 20കാരിയെ അമ്മാവന്‍ കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം പ്രതി ആയുധവുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

സീതാപ്പൂരിലെ പിസാവന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബജ്‌നഗര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. മരുമകളെ കൊലപ്പെടുത്തിയ ശേഷം കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുമായി പ്രതി സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. 20കാരിയായ മരുമകള്‍ക്ക് ഗ്രാമത്തിലെ വിവാഹിതനായ രൂപ് മൗര്യ ചന്ദ്ര എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ നവംബറില്‍ യുവതിയും മൗര്യയും ഒളിച്ചോടുകയും വിവാഹിതരാവുകയും ചെയ്തു. അതിനുശേഷം ഒരുമിച്ച് താമസിക്കുകയായിരുന്ന അവര്‍ അടുത്തിടെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഒളിച്ചോടിയതിന് പിന്നാലെ യുവതിയെ കൊലപ്പെടുത്താന്‍ പ്രതി പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.

യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. യുവതിയെ വലിച്ചിഴച്ച് കൊലപ്പെടുത്തിയതിനെതിരെ പ്രതിക്കും അയാളുടെ പ്രായപൂര്‍ത്തിയാകാത്ത മകനുമെതിരെ മൗര്യയുടെ കുടുംബം പരാതി നല്‍കിയതായി പൊലീസ് പറഞ്ഞു. ഗ്രാമത്തില്‍ താമസിക്കാനെത്തിയ യുവതിയെ അമ്മാവന്‍ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കൊലപ്പെടുത്തകയായിരുന്നെന്നും സീതാപ്പൂര്‍ പൊലീസ് സൂപ്രണ്ട് നരേന്ദ്ര പ്രതാപ സിങ് പറഞ്ഞു. സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും