India

2000 രൂപയുടെ നോട്ട് കയ്യില്‍ നിന്നും പറന്ന് മെട്രോ ട്രാക്കിലേക്ക്, പിന്നാലെ ചാടി; യുവതി അത്ഭുതകരമായി രക്ഷപെട്ടു

പണമെടുക്കുന്നതിനായി ട്രാക്കിലേക്ക് ചാടിയപ്പോഴാണ് ട്രെയിന്‍ വരുന്നത് കണ്ടത്.  ഉടന്‍ തന്നെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ബഹളം വയ്ക്കുകയും അപകട സൈറന്‍ മുഴക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടെടുക്കാന്‍ മെട്രോ ട്രാക്കിലേക്ക് ചാടിയ യുവതി തലനാരിഴയ്ക്ക് രക്ഷപെട്ടു. ഡല്‍ഹിയിലെ ദ്വാരക മോര്‍ സ്‌റ്റേഷനിലാണ് സംഭവം. 

രാവിലെ 10.30 ഓടെ മെട്രോ സ്‌റ്റേഷനിലെത്തിയ യുവതിയുടെ പഴ്‌സില്‍ നിന്നും 2000 രൂപയുടെ നോട്ട് ട്രാക്കിലേക്ക് പറന്ന് വീഴുകയായിരുന്നു. ഒന്നും വിചാരിക്കാതെ ഇവര്‍ പണമെടുക്കുന്നതിനായി ട്രാക്കിലേക്ക് ചാടിയപ്പോഴാണ് ട്രെയിന്‍ വരുന്നത് കണ്ടത്.  ഉടന്‍ തന്നെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ബഹളം വയ്ക്കുകയും അപകട സൈറന്‍ മുഴക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. സിഐഎസ്എഫും രക്ഷാപ്രവര്‍ത്തനത്തിനെത്തി. 

ട്രെയിന്‍ വരുന്നത് കണ്ട് പരിഭ്രമിച്ച യുവതി ട്രാക്കുകള്‍ക്കിടയിലെ സ്ഥലത്തേക്ക് മാറി നില്‍ക്കുകയായിരുന്നു. ട്രാക്കില്‍ നിന്നും രക്ഷിച്ച യുവതിയെ മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം പിന്നീട് വിട്ടയച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി