ഫയല്‍ 
India

400 കോടി രൂപ തരണമെന്ന് ഭീഷണി, മുകേഷ് അംബാനിക്ക് വീണ്ടും അജ്ഞാത ഇമെയില്‍ സന്ദേശം

നാല് ദിവസത്തിനിടെ മുകേഷ് അംബാനിക്ക് അയച്ച മൂന്നാമത്തെ ഭീഷണി ഇ-മെയിലാണിതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയില്‍ നിന്നും 400 കോടി രൂപ ആവശ്യപ്പെട്ട് അജ്ഞാതനില്‍ നിന്ന് ഭീഷണി.  ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം. നാല് ദിവസത്തിനിടെ മുകേഷ് അംബാനിക്ക് അയച്ച മൂന്നാമത്തെ ഭീഷണി ഇ-മെയിലാണിതെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് ആദ്യ ഇ-മെയില്‍ സന്ദേശം വന്നത്. അജ്ഞാതനായ ഒരാളില്‍ നിന്ന് 20 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ആദ്യ സന്ദേശം. മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ശനിയാഴ്ച കമ്പനിക്ക് 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇ-മെയില്‍ ലഭിച്ചു. ഇന്നലെയാണ് മൂന്നാമത്തെ മെയില്‍ വന്നത്. ഇ-മെയില്‍ അയച്ചയാളെ കണ്ടെത്താന്‍ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സൈബര്‍ സംഘവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

SCROLL FOR NEXT